എമ്പുരാൻ ആദ്യ ദിനം തന്നെ കാണും! ലൂസിഫർ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാണ്; ഷെയ്ൻ നിഗം
text_fieldsമോളിവുഡ് കണ്ട എക്കാലത്തെയും വലിയ റിലീസിനാണ് മോഹൻലാൽ നായകാനയെത്തുന്ന എമ്പുരാൻ ഒരുങ്ങുന്നത്. മാർച്ച് 27ന് ലോകമെമ്പാടുമുള്ള തിയെറ്ററിലെത്തുന്ന ചിത്രം കണാൻ ആരാധകരെല്ലാം ഒരുപോലെ കാത്തിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി മോളിവുഡ് ഇൻഡസ്ട്രി മുഴുവനായും കാത്തിരിക്കുകയാണ്.
ഇപ്പോഴിതാ ലൂസിഫർ കണ്ടത് മുതൽ താൻ എമ്പുരാനായി കാത്തിരിക്കുകയായിരുന്നെന്നും ചിത്രം ആദ്യ ദിവസം തന്നെ കാണുമെന്നും പറയുകയാണ് പ്രിയനടൻ ഷെയിൻ നിഗം. 'എമ്പുരാന് വേണ്ടി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്. അതിന്റെ ടീസർ കണ്ടത് മുതൽ തന്നെ പടം കാണണമെന്നുണ്ടായിരുന്നു. ലൂസിഫർ കണ്ടപ്പോൾ മുതൽ രണ്ടാം ഭാഗത്തിന് കാത്തിരിക്കുകയായിരുന്നു, ടീസർ പ്രതീക്ഷകളെ ഇരട്ടിപ്പിച്ചു. ഉറപ്പായിട്ടും ആദ്യ ദിവസം കണ്ടിരിക്കും', ഷെയിൻ നിഗം പറഞ്ഞു.
മാർച്ച് 27 ന് രാവിലെ രാവിലെ 6 മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിക്കും. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.