ഖുശ്ബുവിന് പകരക്കാരിയാകാനല്ല കോൺഗ്രസിലെത്തിയത്- ഷക്കീല
text_fieldsചെന്നൈ: ഖുശ്ബുവിന് പകരക്കാരിയാകാനല്ല കോൺഗ്രസിലെത്തിയതെന്ന് നടിയും തമിഴ്‌നാട് കോണ്‍ഗ്രസ് മനുഷ്യാവകാശ വിഭാഗം ജനറല്‍ സെക്രട്ടറിയുമായ ഷക്കീല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് പോയ ഖുശ്ബുവിന് പകരക്കാരി ആയാണോ ഷക്കീല പാര്‍ട്ടിയില്‍ ചേര്‍ന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
താന്‍ ആര്‍ക്കും പകരക്കാരിയല്ല. അവര്‍ക്കു പാര്‍ട്ടി വിടാന്‍ കാരണങ്ങളുണ്ടാകും. തന്റെ മനസ്സിലുള്ള ആശയങ്ങള്‍ക്കു യോജിക്കുന്ന പാര്‍ട്ടിയെന്ന നിലയിലാണു കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ഷക്കീല പറഞ്ഞു.
ഓരോരുത്തർക്കും പാര്‍ട്ടി വിടാന്‍ അവരുടേതായ കാരണങ്ങളുണ്ടാകും. തനിക്ക് കോണ്‍ഗ്രസില്‍ ചേരാന്‍ തന്റേതായ കാരണങ്ങളുണ്ട്. മറ്റുള്ളരുടെ അഭിപ്രായത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഇഷ്ടമല്ല എന്നും ഷക്കീല ഒരു അഭിമുഖത്തില്‍ പറഞ്ഞു.
പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് ഷക്കീല നേരത്തെ പറഞ്ഞിരുന്നു. നടികളുടെ ശബ്ദത്തിന് സമൂഹം അത്ര പ്രാധാന്യം കൊടുക്കില്ല. സാമൂഹിക ക്ഷേമത്തിനുള്ള പ്ലാറ്റഫോമായാണ് രാഷ്ട്രീയത്തെ കാണുന്നതെന്നും ഷക്കീല വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.