Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2020 1:47 PM IST Updated On
date_range 24 Sept 2020 2:21 PM IST'സത്യം തുറന്നുപറഞ്ഞവർ, എന്നും സ്മരിക്കപ്പെടും; അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതി'
text_fieldsbookmark_border
മരണത്തിനപ്പുറം നടൻ തിലകൻ പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്നത് അഭിനയപാടവം കൊണ്ടുമാത്രമല്ല, നിലപാടിന്‍റെ പേരിൽ കൂടിയാണെന്ന് മകൻ ഷമ്മി തിലകൻ. തിലകന്‍റെ എട്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് ഷമ്മി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ആരെയും കൂസാതെ സത്യം വിളിച്ചു പറയാന്‍ ചങ്കൂറ്റം കാണിച്ച തിലകനെ യേശുക്രിസ്തുവിനോട് ഉപമിച്ചാണ് ഓര്‍മദിനത്തില്‍ ഷമ്മിയുടെ കുറിപ്പ്.
ഷമ്മിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരിന്നെന്ന് നാം കരുതുന്ന..; ദൈവപുത്രനായി ആദരിക്കുന്ന #ജീസസ്_ക്രൈസ്റ്റ് വാക്ക്, ചിന്ത, പ്രവൃത്തി എന്നിവയുടെ സമീകരണം കൊണ്ട് ലോകത്തെ ജയിച്ചവനാണ്..! അവൻ ചിന്തിച്ചതു പോലെ തന്നെ പറഞ്ഞു..; പറഞ്ഞതുപോലെ പോലെ തന്നെ പ്രവർത്തിച്ചു..!തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു.നിലവിലുള്ളത് ദുഷിച്ച വ്യവസ്ഥിതി ആണെന്നും..; സകലർക്കും നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വർഗ്ഗരാജ്യം വരുമെന്നും അവൻ വിളിച്ചു പറഞ്ഞു..!അതിന്, സാമ്രാജ്യത്വ ശക്തികൾ അവനെ നിഷ്കരുണം വിചാരണ ചെയ്തു..!
പറഞ്ഞ സത്യങ്ങൾ മാറ്റി പറഞ്ഞാൽ ശിക്ഷിക്കാതിരിക്കാമെന്ന്, സ്വന്തം കൈ കഴുകിക്കൊണ്ട് ന്യായാധിപൻ #പീലാത്തോസ് അവനോട് പറഞ്ഞു..! പക്ഷേ അവൻ..; #സത്യമാണ്_ജയിക്കേണ്ടത് എന്ന തൻറെ നിലപാടിൽ ഉറച്ചു നിന്നതിനാൽ, ആ കപട ന്യായവാദികൾ മുൻകൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു..!സ്വന്തമായ നിലപാടുകളോടെ സത്യമാർഗത്തിൽ സഞ്ചരിക്കുന്നവർ എന്നും മഹാന്മാർ ആയിരിക്കും..! അവരൊരിക്കലും സത്യനിഷേധികളായ സൂത്രശാലികൾക്ക് പ്രിയപ്പെട്ടരാകില്ല..! അവരെ ഈ കലിയുഗത്തിലും ഇക്കൂട്ടർ സംഘം ചേർന്ന് ആക്രമിച്ചു കീഴടക്കിക്കൊണ്ടേയിരിക്കുന്നു..!ഇത്തരം സൂത്രശാലികൾ താൽക്കാലികമായെങ്കിലും ചിലർക്കൊക്കെ പ്രിയപ്പെട്ടവർ ആയിരിക്കും..! പക്ഷേ ഇക്കൂട്ടർ എത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധർമ്മ പ്രവർത്തികൾ ഒരിക്കൽ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും..! സുമനസ്സുകളിൽ അവർ വിസ്മരിക്കപ്പെടും..!
എന്നാൽ സ്വന്തമായി നിലപാടുകളുള്ളവർ..; സത്യം തുറന്നുപറഞ്ഞവർ..; അവർ ചരിത്രത്തിൽ അർഹിക്കുന്ന നിലയിൽ സ്മരിക്കപ്പെടുക തന്നെ ചെയ്യും..! അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതി..! ബൈബിളിൽ പറയുന്നത് ഇപ്രകാരം..;നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല..!അവൻറെ സ്മരണ എന്നേക്കും നിലനിൽക്കും..!ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല..!അവൻറെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്..!അവൻറെ ഹൃദയം ദൃഢതയുള്ളതായിരിക്കും..! അവൻ ഭയപ്പെടുകയില്ല..!അവൻ ശത്രുക്കളുടെ പരാജയം കാണുന്നു..! [സങ്കീർത്തനങ്ങൾ 112-ൽ 6 മുതൽ 8]
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story