Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമാതാവായ സന്തോഷം...

മാതാവായ സന്തോഷം പങ്കുവെച്ച് ഷംന കാസിം; ആദ്യത്തെ കൺമണിക്ക് ദുബൈ കിരീടാവകാശിയുടെ പേര്

text_fields
bookmark_border
Shamna Kasim
cancel

ദുബൈ: മാതാവായ സന്തോഷം പങ്കുവെച്ച് നടി ഷംന കാസിം. ചൊവ്വാഴ്ച രാവിലെ ദുബൈയിലെ ആശുപത്രിയിലായിരുന്നു ആൺകുഞ്ഞിന് ജന്മം നൽകിയത്. ആദ്യത്തെ കൺമണിക്ക് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ പേരാണ് നൽകിയിരിക്കുന്നത്. വിവാഹ ശേഷം ഭർത്താവും ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ഡോ. ഷാനിദ് ആസിഫലിക്കൊപ്പം ദുബൈയിലാണ് താമസം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. അമ്മയാകാൻ പോകുന്ന വിവരം ഡിസംബറിൽ ഷംന ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയരംഗത്തെത്തിയത്. കോളജ് കുമാരന്‍, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടന്‍ ​​േവ്ലാഗ്, മധുര രാജ, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ്. നാനിയും കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രങ്ങളായെത്തിയ ദസറയാണ് റിലീസ് ചെയ്ത അവസാനത്തെ ചിത്രം. മാര്‍ച്ച് 30ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്‌സ്ഓഫിസില്‍നിന്ന് ഇതുവരെ 100 കോടിയോളം നേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaishamna kasim
News Summary - Shamna Kasim sharing her joy as a mother; The first child is named after the Crown Prince of Dubai
Next Story