'ഇത്ര വേഗം നീ പോകുമായിരുന്നെങ്കിൽ ഒരിത്തിരി കൂടി നിന്നെ സ്നേഹിക്കാമായിരുന്നു ശബരി'
text_fieldsഅകാലത്തിൽ വിട പറഞ്ഞ പ്രമുഖ സീരിയൽ നടൻ ശബരിനാഥെൻറ ഓർമയിൽ സുഹൃത്തും മാധ്യമപ്രവർത്തകനുമായ ഷംനാദ് പുതുശ്ശേരി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്.
സങ്കടത്തിെൻറ പെരുമഴയാണല്ലോടാ നിർത്താതെ പെയ്യുന്നത് ..നിനച്ചിരിക്കാതെ നീ പോയപ്പോൾ..നിെൻറ ചിരിക്കുന്ന മുഖം പതിച്ച സ്റ്റാറ്റസുകൾ ഇങ്ങനെ തുടരെ കാണുമ്പോൾ ...മുഖപുസ്തകത്തിലെ ആദരാജ്ഞലികൾ കണ്ടു ഉള്ളിലൊരു പിടപ്പ് .
ഇടയ്ക്കു വിളിച്ച സീരിയൽ നിർമാതാവ് കൂടിയായ ബിനു, മനുഷ്യൻ ഇത്രയേ ഉള്ളു എന്ന് സങ്കടം അടക്കി പറയുമ്പോൾ ...ഇത്ര വേഗം നീ പോകുമായിരുന്നെങ്കിൽ ഒരിത്തിരി കൂടി നിന്നെ സ്നേഹിക്കാമായിരുന്നു എന്ന തോന്നലിൽ ഉരുകുന്നത് ഒരുപക്ഷെ ഞാൻ മാത്രമായിരിക്കില്ല.
ഇടക്കൊരു പരിപാടിക്ക് സാജനെ മാത്രം വിളിച്ചപ്പോൾ സാജെൻറ ഫോണിലൂടെ എന്നെ വിളിച്ചില്ലല്ലോ എന്ന് നീ പരിഭവം പറഞ്ഞപ്പോൾ ഒരുമിച്ചൊരു പരിപാടിക്ക് ഉടൻ കാണാമെന്ന വാക്ക് വെറുതെയായി ..മനുഷ്യർ ഇങ്ങനെ ഓർക്കാപ്പുറത്തു ഇറങ്ങി പോകുമെന്ന് ആരോർക്കാൻ അല്ലെ?
ശബരി ..ഒരു ചിരിയോടെ അല്ലാതെ നിന്നെ ഞാൻ കണ്ടിട്ടില്ല. വിടർന്നു നിൽക്കുന്ന പൂക്കളെ ഓർമിപ്പിക്കുന്ന, വിടർന്നു പൂക്കുന്ന ചിരി. ചുണ്ടുകളിലെന്ന പോലെ ആ കണ്ണുകളും അപ്പോൾ ചിരിക്കുന്നത് കാണാം.
ഒരുപാടൊന്നും ഒരുമിച്ചു കണ്ടിട്ടില്ല നമ്മൾ, പക്ഷെ കണ്ടപ്പോഴൊക്കെ ആ കൂടിക്കാഴ്ചകളെ അത്രമേൽ മധുരതരമാക്കാൻ നീ ശ്രമിച്ചിരുന്നു. മൂന്നാറിലെ മലനിരകളിൽ ഒരു സാഹസിക പരിപാടിക്ക് നിന്നെയും കൊണ്ട് പോയിരുന്നു ..അസാമാന്യമായ ശാരീരിക ശേഷിയുള്ള നീ അന്ന് വിജയിയായാണ് മടങ്ങിയത് . കൊല്ലത്തു നടന്ന ഓണാഘോഷം, അങ്ങനെ കുറെ പരിപാടികൾ... പിന്നെ നീയും സാജനും ഒരുമിച്ചു നിർമ്മിച്ച സാഗരം സാക്ഷി എന്ന സീരിയലിെൻറ മീറ്റിങ്ങുകൾ.
ആഹാരത്തിൽ, വ്യായാമത്തിൽ ശീലങ്ങളിൽ എന്നും നീ പുലർത്തിയിരുന്ന അച്ചടക്കം. പുക വലിക്കാത്ത മദ്യപിക്കാത്ത നിന്നെ ഇത്ര ചെറുപ്പത്തിൽ ഹൃദയാഘാതം പിടി കൂടി എന്നറിയുമ്പോൾ ..മരണമേ നീ കൂടെ നടക്കുകയാണല്ലോ സദാ എന്ന തോന്നൽ ആർക്കാണ് ഉണ്ടാകാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.