Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightരാഹുൽ ഗാന്ധിയെ വിവാഹം...

രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ ഒരുക്കമെന്ന് ഷെർലിൻ ചോപ്ര; പക്ഷേ ഒരു നിബന്ധനയുണ്ട്!

text_fields
bookmark_border
രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ ഒരുക്കമെന്ന് ഷെർലിൻ ചോപ്ര; പക്ഷേ ഒരു നിബന്ധനയുണ്ട്!
cancel

മുംബൈ: അപകീർത്തിക്കേസ് സ്റ്റേ ചെയ്തതും എം.പി സ്ഥാനം തിരികെ ലഭിച്ച് രാഹുൽ ഗാന്ധി പാർലമെന്‍റിലെത്തിയതുമെല്ലാം സജീവ ചർച്ചയിലിരിക്കെ ബോളിവുഡ് നടിയും മോഡലുമായ ഷെർലിൻ ചോപ്ര അദ്ദേഹത്തെക്കുറിച്ച് നടത്തിയ ഒരു കമന്‍റ് വൈറലായിരിക്കുകയാണ്. ക്രോണിക് ബാച്ചിലറായ രാഹുലിനെ ചുറ്റിപ്പറ്റി പലപ്പോഴും വിവാഹ ചർച്ചകൾ ഉയരാറുണ്ട്. ഇതുമായി ബന്ധപ്പെടുത്തി ഷെർലിൻ ചോപ്രയോടുള്ള പാപ്പരാസികളുടെ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ് വൈറലായത്.

മുംബൈയിലെ ബാന്ദ്രയിൽ ഫാൻസിനൊപ്പം സെൽഫിക്ക് പോസ് ചെയ്യവെയാണ് ചോദ്യമുയർന്നത്. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന തരത്തിലുള്ള ചോദ്യമാണ് ഒരാൾ ചോദിച്ചത്. ‘വിവാഹം കഴിക്കും, എന്തുകൊണ്ട് പറ്റില്ല. പക്ഷേ, വിവാഹത്തിനുശേഷം പേരിനൊപ്പമുള്ള കുടുംബപ്പേര് ഞാൻ മാറ്റില്ല’ -എന്നായിരുന്നു തമാശയോടെ ഷെർലിന്‍റെ മറുപടി.

അപകീർത്തിക്കേസിലെ വിധി സ്റ്റേ ചെയ്തതോടെ ഇന്നലെയാണ് രാഹുൽ ഗാന്ധിക്ക് എം.പി സ്ഥാനം തിരികെ ലഭിച്ചത്. തുടർന്ന് ഇന്നലെ തന്നെ അദ്ദേഹം പാർലമെന്‍റിൽ എത്തുകയും ചെയ്തിരുന്നു. മണിപ്പൂർ കലാപത്തിൽ ഇന്ന് മോദി സർക്കാറിനെതിരെ അവിശ്വാസ പ്രമേയം പാർലമെന്‍റിൽ ചർച്ചക്കെടുക്കുത്തിരിക്കുകയാണ്. ചർച്ചയിൽ രാഹുൽ ഗാന്ധി നാളെ സംസാരിക്കുമെന്നാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sherlyn ChopraRahul Gandhi
News Summary - Sherlyn Chopra's response to marrying Rahul Gandhi goes viral
Next Story