'ക്രിസ്തു ക്രിസ്ത്യാനിയല്ലല്ലോ; മതത്തെ മനസ്സിലാക്കി പഠിക്കണം, എന്നിട്ട് പുറത്ത് കടക്കണം, അവർക്കേ ദൈവത്തിലെത്താൻ പറ്റൂ' -ഷൈൻ ടോം
text_fieldsമതത്തെ മനസ്സിലാക്കി പഠിക്കണമെന്നും എന്നിട്ട് സ്വയം ചിന്തിച്ച് അതിന്‍റെ അടിസ്ഥാനത്തിൽ മതത്തിൽ നിന്ന് പുറത്ത് കടക്കണമെന്നും നടൻ ഷൈൻ ടോം ചാക്കോ. അവർക്കേ ദൈവത്തിലെത്താൻ പറ്റൂ. അറിവു കൂടുമ്പോൾ വേർതിരിവുകൾ ഇല്ലാതാവുകയാണ് ശരിക്കും വേണ്ടത്. എന്നാൽ അറിവ് കൂടുന്തോറും മനുഷ്യൻ മോശമായി വരികയാണെന്നും മതപരമായ വേർതിരിവുകൾ വർധിക്കുകയാണെന്നും ഷൈൻ ടോം 'മാധ്യമം ഓൺലൈനി'ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മതത്തിൽ സ്വന്തമായ ചിന്തകൾ ഉണ്ടാകണം. നമ്മൾ ഓരോരുത്തരും ഓരോ മതത്തിൽ ജനിക്കുന്നവരാണ്. ആ മതത്തെ മനസ്സിലാക്കി പഠിക്കണം. എന്നിട്ട് നാം സ്വയം ചിന്തിക്കണം. അതിന്‍റെ അടിസ്ഥാനത്തിൽ മതത്തിൽ നിന്ന് പുറത്ത് കടക്കണം. അവർക്കേ ദൈവത്തിലെത്താൻ പറ്റൂ. ഈ പറഞ്ഞ ദൈവങ്ങളൊന്നും മതങ്ങൾ ഉണ്ടാക്കാൻ പറഞ്ഞിട്ടില്ല. ക്രിസ്തു ക്രിസ്ത്യാനിയല്ലല്ലോ. ചുറ്റപ്പെട്ടുകിടക്കുന്ന ആളുകൾക്ക് വേണ്ടിയാണ് ക്രിസ്തു പൊരുതിയത്. അതിനാൽ മതങ്ങൾ എല്ലാരും പഠിക്കണം. അത് നിർബന്ധിത പഠനത്തിലൂടെയേ പഠിക്കൂ. അല്ലാതെ ആര് പഠിക്കാൻ. പഠിക്കുന്നത് അതെന്താണെന്ന് മനസ്സിലാക്കാനാണ്. മറ്റു മതങ്ങളെ ബഹുമാനിക്കാനാണ്. എന്നാൽ അറിവ് കൂടി വരുമ്പോഴാണ് മതപരമായ വേർതിരിവുകൾ ഒക്കെ ഉണ്ടാകുന്നത്.
അറിവു കൂടുമ്പോൾ വേർതിരിവുകൾ ഇല്ലാതാവുകയാണ് ശരിക്കും വേണ്ടത്. എന്നാൽ അറിവ് കൂടുന്തോറും മനുഷ്യൻ മോശമായി വരികയാണ്. ശരിക്കും മോശത്തരം മറ്റുള്ളവരെ എങ്ങനെ നശിപ്പിക്കാം എന്ന് ചിന്തിച്ച് കാട്ടിക്കൂട്ടുന്ന കാര്യങ്ങളാണ്. തന്‍റെ ദൈവമാണ് ഏകദൈവമെന്ന് വിശ്വസിക്കുന്നവർ ആ ദൈവം തന്നെയാണ് മറ്റുള്ളവരെ സൃഷ്ടിച്ചത് എന്ന് എന്തുകൊണ്ട് വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിച്ചാൽ മറ്റ് സൃഷ്ടികളെ നശിപ്പിക്കാതിരിക്കേണ്ടതല്ലേ. പരിപാലകൻ അല്ലേ ദൈവം -ഷൈൻ ടോം ചോദിച്ചു.
ഷൈൻ ടോമുമായുള്ള അഭിമുഖത്തിന്‍റെ പൂർണരൂപം വായിക്കാം... ദിനോസറായിട്ടും അഭിനയിക്കും, ഉള്ളിലെ നെഗറ്റീവുകളെല്ലാം ഉപയോഗിക്കുന്നത് വില്ലനായി അഭിനയിക്കാൻ -ഷൈൻ ടോം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.