എന്റെ പെരുമാറ്റത്തിന് കാരണം എ.ഡി.എച്ച്.ഡി; എനിക്ക് ഇത് ഗുണമാണ്; വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ
text_fieldsതനിക്ക് എ.ഡി.എച്ച്.ഡി (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്ടിവിറ്റി ഡിസോർഡർ) ഉണ്ടെന്ന് വെളിപ്പെടുത്തി നടൻ ഷൈൻ ടോം ചാക്കോ. തന്നെ സംബന്ധിച്ച് എ.ഡി.എച്ച്.ഡി ഗുണമാണെന്നും പുറത്ത് ഇരിക്കുന്നവർക്ക് മാത്രമേ ഇതൊരു ഡിസോർഡറായിട്ട് തോന്നുകയുള്ളൂവെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഞാൻ എ.ഡി.എച്ച്.ഡി കിഡ് ആണ്. അങ്ങനെയുള്ളവരാണ് ജനശ്രദ്ധ ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നത്. ശ്രദ്ധ പിടിച്ച് പറ്റണം എന്നുള്ളതിൽ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. അല്ലെങ്കിൽ ഒരു മുറിയിൽ അടച്ചിട്ട് ഇരുന്നാൽ മതി. എല്ലാ പുരുഷൻമാരിലും അതിന്റെ ചെറിയ ഒരു അംശമുണ്ട്. നമ്മൾ പുറത്ത് പോകുന്നതും പുറത്തേക്ക് പോകുന്നതുമൊക്കെ ആരെങ്കിലും ഒരാൾ നോട്ടീസ് ചെയ്യാൻ വേണ്ടിയാണ്. അതിന്റെ അളവ് വളരെയധികം കൂടുതലുള്ളവരായിരിക്കും ഈ ഡിസോർഡർ ഉള്ളവർക്ക്.
എ.ഡി.എച്ച്.ഡി ഉള്ളയാൾക്ക് എപ്പോഴും ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നു. മറ്റുള്ള താരങ്ങളിൽ നിന്ന് വ്യത്യാസം തോന്നാൻ പെർഫോം ചെയ്യുന്നു. കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ്. അപ്പോൾ എന്തായാലും എ.ഡി.എച്ച്.ഡി ഉണ്ടാകും. ഇതൊക്കെ ഡിസോർഡറായിട്ടെ പുറത്തിരിക്കുന്നവർക്ക് തോന്നൂ. എന്നെ സംബന്ധിച്ചടത്തോളം ഇത് ഏറ്റവും നല്ല ഗുണമാണ്'- ഷൈൻ ടോം ചാക്കോ പറഞ്ഞു.
അടുത്തിടെ നടൻ ഫഹദ് ഫാസിലും എ.ഡി.എച്ച്.ഡി ഉണ്ടെന്ന് വെളപ്പെടുത്തിയിരുന്നു.41ാം വയസിലാണ് ഇത് കണ്ടെത്തിയതെന്നും ഫഹദ് ഫാസിൽ വ്യക്തമാക്കി.ഒരു കാര്യത്തിലും ശ്രദ്ധ കൊടുക്കാൻ പറ്റാതിരിക്കുക, എടുത്ത് ചാട്ടം, ഹൈപർ ആക്ടിവിറ്റി തുടങ്ങിയവ ചേർന്നുള്ള രോഗമാണ് എഡിഎച്ച്ഡി. ( അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്ടിവിറ്റി ഡിസോർഡർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.