അഞ്ച് ലക്ഷം ദിവസ വാടക നൽകി കൊണ്ടുവരുന്ന കാരവാൻ ഉണ്ടെങ്കിലും ബച്ചൻ പ്ലാസ്റ്റിക് കസേരയാണ് ഉപയോഗിക്കുന്നത്-ശോഭന
text_fieldsസിനിമയിലെ കാരവാൻ വിശേഷങ്ങൾ പങ്കുവെക്കുകയാണ് തെന്നിന്ത്യൻ സിനിമാ താരം ശോഭന. നിലവിൽ കാരവാൻ വെച്ചാണ് ആർടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നതെന്ന് താരം പറയുന്നു. കൽകിയുടെ ഷൂട്ടിനിടെ അമിതാഭ് ബച്ചന് അഞ്ച് ലക്ഷത്തിന്‍റെ കാരവാൻ നൽകിയെങ്കിലും അദ്ദേഹം പ്ലാസ്റ്റിക്ക് കസേരയിലാണ് കൂടുതൽ സമയവുണ്ടായിരുന്നതെന്നും ശോഭന പറഞ്ഞു.
'കൽക്കി സിനിമയിൽ ബച്ചൻ സാർ അത്രയും പ്രോസ്തറ്റിക് മേക്കപ്പ് ചെയ്തിട്ട് ചെറിയൊരു പ്ലാസ്റ്റിക് ചെയറിൽ വന്നിരിക്കുന്നത് കാണാം. ഇടയ്ക്കിടെ എഴുന്നേൽക്കും, പിന്നെയും ഇരിക്കും. അദ്ദേഹത്തിന് മാത്രമായി അഞ്ച് ലക്ഷം രൂപ ദിവസ വാടകയ്ക്ക് ഒരു കാരവാൻ അവിടെയുണ്ട്. അദ്ദേഹം പക്ഷേ അതിനുള്ളിൽ പോകില്ല. കാരണം അത് ഒട്ടും സുഖപ്രദമല്ല.
ഇപ്പോൾ കാരവാൻ വച്ചാണ് ആർടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നത് എന്ന് തോന്നുന്നു. ഞാനിപ്പോൾ ഒരു ഹിന്ദി സിനിമ ചെയ്യുന്നുണ്ട്. അതൊരു ബിഗ് ബജറ്റ് പ്രോജക്ടാണ്. എന്റെ കൂടെ എത്ര പേർ കാണുമെന്ന് അവർ ചോദിച്ചു. ആരും ഉണ്ടാകില്ലെന്ന് ഞാൻ പറഞ്ഞപ്പോള്‍ അവർ ഞെട്ടിപ്പോയി. പലരും ആർടിസ്റ്റിനെ വിലയിരുത്തുന്നത് കാരവനും ഒപ്പം വരുന്ന ആളുകളുടെ എണ്ണം വച്ചുമൊക്കെയാണ്', ശോഭന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.