‘കണ്ണുകളിൽ കരുണയും ആർദ്രമായ പ്രകടനവുമാണ് അദ്ദേഹത്തിന്റേത്, ഒരിക്കലെങ്കിലും ആ നെഞ്ചിലൊന്ന് തല ചായ്‌ക്കണം’- ശോഭ ഡേ
text_fieldsനടൻ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ശോഭ ഡേ. തിരുവനന്തപുരത്ത് നടന്ന സാഹിത്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ഇനിയൊരു ജന്മമുണ്ടെങ്കിൽ ആരായി ജനിക്കാനാണ് ആഗ്രഹമെന്നായിരുന്നു ശോഭയോടുള്ള ചോദ്യം. മമ്മൂട്ടി എന്നാണ് അവർ ഉത്തരമായി പറഞ്ഞത്. ഇത്ര നല്ല മാറിടമുള്ള പുരുഷനെ ഞാൻ കണ്ടിട്ടില്ലെന്നും, അദ്ദേഹത്തെ എന്നെങ്കിലും കണ്ടാൽ കുറച്ചു നിമിഷമെങ്കിലും ആ നെഞ്ചിൽ ചാഞ്ഞുകിടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ശോഭ ഡേ പറഞ്ഞു.
“മമ്മൂട്ടിയെ ഞാൻ ആദ്യമായി കാണുന്നത് ഒരു പഴയ ചിത്രത്തിലാണ്. അന്ന് മുതൽക്കെ ഞാൻ അദ്ദേഹത്തിന്റെ ആരാധികയാണ്. ഹോളിവുഡിലോ, ബോളിവുഡിലോയുള്ള മറ്റൊരു നടനിലും കാണാത്ത പാറപോലെയുള്ള വിരിഞ്ഞ മാറിടം അദ്ദേഹത്തിനുണ്ട്. എനിക്കെന്ന് മമ്മൂട്ടിയെ കാണാൻ പറ്റുമെന്ന് ഇടയ്ക്ക് ഭർത്താവിനോട് ചോദിക്കും. കണ്ണുകളിൽ കരുണയും ആർദ്രമായ പ്രകടനവുമാണ് അദ്ദേഹത്തിന്റേത്’-ശോഭ ഡേ പറഞ്ഞു.
‘എന്നെങ്കിലും അദ്ദേഹത്തെ കാണുമ്പോൾ ആ നെഞ്ചിൽ തല ചായ്ക്കണം, അത് സ്വർഗ്ഗമായിരിക്കും’-അവർ കൂട്ടിച്ചേർത്തു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ ഇതിന് സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടെന്നും ഒരു പൊട്ടിച്ചിരിയോടെ ശോഭ ഡേ പറഞ്ഞു.
അതേസമയം, ക്രിസ്റ്റഫര്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.