Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shreya Ghoshal and Shiladitya
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_right'ശ്രേയാദിത്യ ഓൺ ദ...

'ശ്രേയാദിത്യ ഓൺ ദ വേ...' അമ്മയാകുന്ന സ​േന്താഷം പങ്കുവെച്ച്​ ശ്രേയ ഘോഷാൽ

text_fields
bookmark_border

മുംബൈ: അമ്മയാകുന്ന സന്തോഷം ആരാധകരോട്​ പങ്കുവെച്ച്​ ഗായിക ശ്രേയ ഘോഷാൽ. താനും ഭർത്താവ്​ ശിലാദിത്യ മുഖോപാധ്യായയും കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണെന്നും അനുഗ്രഹം വേണമെന്നും ശ്രേയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ശ്രേയയുടെയും ശിലാദിത്യയുടെയും പേരുകൾ ചേർത്ത്​ 'ശ്രേയാദിത്യ' ഓൺ ദ വേ എന്നാണ് താരം കുറിച്ചത്​. വയറിൽ കൈവെച്ച്​ ബാൽക്കണിയിൽ നിൽക്കുന്ന തന്‍റെ ഏറ്റവും പുതിയ ചിത്രവും ശ്രേയ പങ്കുവെച്ചു​.

​ഏറെനാളത്തെ പ്രണയത്തിനുശേഷം 2015ലായിരുന്നു ശ്രേയയും ബിസിനസുകാരനായ ശിലാദിത്യയും വിവാഹിതരായത്​. ഇന്ത്യൻ സംഗീതത്തിൽ ഏറ്റവും തിരക്കുള്ള ഗായികയാണ്​ ശ്രേയ ​േ​ഘാഷാൽ. മലയാളത്തിൽ അടക്കം നിരവധി ഗാനങ്ങൾ ആലപിച്ച ബോളിവുഡ്​ ഗായികയെ ദേശീയ പുരസ്​കാരമടക്കം തേടിയെത്തിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SingerShreya GhoshalShiladitya M
News Summary - Shreya Ghoshal and Husband Shiladitya M announces pregnancy
Next Story