Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമക്കളുടെ വിവാഹം...

മക്കളുടെ വിവാഹം കഴിയാത്തതിൽ വിഷമമുണ്ടോ? മറുപടിയുമായി സിന്ധു കൃഷ്ണ

text_fields
bookmark_border
Sindhu Krishna Kumar Perfect Relpy About  Her Daughterss Marri
cancel

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയുമൊക്കെ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് മക്കളുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് സിന്ധു കൃഷ്ണ കുമാർ നൽകിയ മറുപടിയാണ്. നാല് പെൺകുട്ടികളുടെ അമ്മയായ സിന്ധുവിനോട് മക്കളുടെ വിവാഹം കഴിയാത്തതിൽ വിഷമമില്ലേ എന്നായിരുന്നു ഒരു ഇൻസ്റ്റഗ്രാം യൂസർ ചോദിച്ചത്. ഇതിന് വളരെ മിതത്വം പാലിച്ച് ഔചിത്യ പൂർണമായ മറുപടിയാണ് സിന്ധു നൽകിയത്.

എന്തിന് ഞാൻ ദുഃഖിക്കണം. ഇത് എന്ത് ചോദ്യമാണ്. കല്യാണമല്ല ജീവിതത്തിന്റെ അവസാന ലക്ഷ്യം. ഒരു പെൺകുട്ടി ജനിച്ചാൽ അവളെ വിവാഹം കഴിപ്പിച്ച് അയക്കുന്നതാണ് അച്ഛനമ്മമാരുടെ പ്രധാന കടമയെന്ന ചിന്ത അറിഞ്ഞോ അറിയാതെയോ നമ്മുടെ സമൂഹത്തിൽ ഉണ്ടായിപ്പോയി. അതുകൊണ്ടാണ് എല്ലാവരും ഈ ചോദ്യം ചോദിക്കുന്നത്. കുറച്ചു കഴിയുമ്പോൾ അത് മാറിക്കോളും.കല്യാണവും കുഞ്ഞുങ്ങളുമെല്ലാം ജീവിതത്തിന്റെ ഭാഗമാകേണ്ടതാണ്. എന്നാൽ, അത് നടക്കേണ്ട സമയമാകുമ്പോൾ നടക്കും. അതോർത്ത് വിഷമിക്കേണ്ട കാര്യമില്ല- സിന്ധു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വീട്ടിൽ വിവാഹലോചനകൾ ഒന്നും വരാറില്ല. മക്കൾ കൂടി കല്യാണത്തിന് തയാറാകണം. കല്യാണം കഴിക്കണമെന്ന് തോന്നിയാൽ അവർ അത് പറയുമായിരിക്കും. അല്ലാതെ വിവാഹത്തിനായി ഞങ്ങൾ അവരെ നിർബന്ധിക്കാറില്ല’ -സിന്ധു കൂട്ടിച്ചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:krishna kumarSindhu Krishna
News Summary - Sindhu Krishna Perfect Relpy About Her Daughters's Marriage
Next Story