കോഴിക്കോട്ട് സംഗീത വിരുന്നൊരുക്കി ഷഹബാസ് അമനും ജാനകി ഈശ്വറും; 'ദ് സീക്രട്ട് ഓഫ് വിമൻ' ഓഡിയോ ലോഞ്ച്
text_fieldsകോഴിക്കോടിന്റെ തീരത്ത്, സംഗീതത്തിന്റെ അലയടിപ്പിച്ച് ഷഹബാസ് അമന്റെ ഗസൽ വിരുന്ന്. ദ് സീക്രട്ട് ഓഫ് വിമൻ സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ആകാശമായവളേയും ഒപ്പം ഗസലുകളും ഷഹബാസ് പാടിയ സമയത്ത് സംഗീതാസ്വാദകരുടെ മനം കുളിർന്നു. ചിത്രത്തിൽ നഗരമേ തരിക നീ എന്ന് തുടങ്ങുന്ന ഗാനവും ഷഹബാസ് അമനാണ് പാടിയത്.
സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ശ്രദ്ധേയയായ ഓസ്ട്രേ ലിയൻ മലയാളി ഗായിക ജാനകി ഈശ്വർ പാടിയ ഗാനമാണ്. ജാനകി തന്നെയാണ് വരികൾ എഴുതിയത്. ജാനകി ആദ്യമായാണ് മലയാള സിനിമയിൽ പാടുന്നത്. ജാനകി പാടിയ ഗാനങ്ങളും സംഗീത സായാഹ്ന ത്തിന്റെ മാറ്റു കൂട്ടി.
ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകനായ ജി. പ്രജേഷ് സെന്നാണ് ദ് സീക്രട്ട് ഓഫ് വിമൺ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പ്രജേഷ് സെൻ മൂവി ക്ലബാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ആകാശമായ വളേ എന്ന വരികളിലൂടെ ശ്രദ്ധേയനായ നിതീഷ് നടേരി എഴുതിയ ഗാനത്തിന് ,അനിൽ കൃഷ്ണ ഈണം പകർന്നിരിക്കുന്നു. ആൽബങ്ങളിലൂടെയും വെബ് സീരിസുകളിലൂടെയും ശ്രദ്ധ നേ ടിയ അനിൽ കൃഷ്ണ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ സീക്രട്ട് ഓഫ് വിമൺ. ജോഷ്വാ.വി.ജെ ആണ് പശ്ചാത്തല സംഗീതം. ചിത്രത്തിലെ ഇംഗ്ലീഷ് ഗാനം ഒരുക്കിയിരിക്കുന്നതും ജോഷ്വാ ആണ്.
കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, നിർമാതാവും പ്രൊജക്ട് ഡിസൈനറുമായ എൻ എം ബാദുഷ, സംവിധായകൻ സന്ദീപ് പാമ്പള്ളി, സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി, സംവിധായകനും എഡിറ്ററുമായ ബിജിത് ബാല തുടങ്ങിയവർ പങ്കെടുത്തു.
ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ദ് സീക്രട്ട് ഓഫ് വിമണിൽ നിരഞ്ജന അനൂപ്,അജു വർഗീസ്,ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി വെള്ളത്തിലൂടെ ശ്രദ്ധേയരായ മിഥുൻ വേണുഗോപാൽ, അധീഷ് ദാമോദർ, തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.