ആദ്യത്തെ ഭയമൊക്കെ മാറി ഇപ്പോഴത്തെ ചിന്ത അത് മാത്രമാണ്-ശിവ കാർത്തികയേൻ
text_fieldsതമിഴ് സിനിമാ ലോകത്തെ അടുത്ത സൂപ്പർതാരമാണെന്ന് ഒരുപാട് പേർ വാഴ്ത്തുന്ന നടനാണ് ശിവകാർത്തികേയൻ. ദളപതി വിജയ്ക്ക് ശേഷം ആ സ്ഥാനത്ത് എത്തുവാൻ ആളുകൾ സാധ്യത കെൽപ്പിക്കുന്ന താരവും ശിവ കാർത്തികേയനാണ്. ആദ്യ കാലത്ത് സിനിമ പരാജയപ്പെടുമോ എന്ന് ഭയമുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതല്ല പേടിയെന്നും പറയുകയാണ് താരം.
'ആദ്യമൊക്കെ സിനിമകൾ പരാജയമാകുമോ എന്നായിരുന്നു പേടി. എന്നാൽ ഒരു ചിത്രം പൊട്ടിയപ്പോൾ അത് മാറി. പരാജയങ്ങളിൽ വേദനിക്കാതെ അതിനെ അംഗീകരിക്കാനാണ് പഠിക്കേണ്ടതെന്ന് അന്ന് മനസ്സിലായി. എന്റെ സിനിമയുടെ ആദ്യ ഷോ കാണുന്നതിന് വേണ്ടി ആഘോഷമായി എത്തുന്നവരെ നിരാശപ്പെടുത്തുന്നതിനെ കുറിച്ച് മാത്രമാണ് എനിക്കിപ്പോൾ ഭയമുള്ളത്. ആരാധകർ ഓർക്കുന്നത് നമ്മളുടെ ഹിറ്റുകളായിരിക്കും, നമ്മളെ വെറുക്കുന്നവർ നമ്മുടെ പരാജയങ്ങൾ ഓർക്കും.
ഭാഗ്യം കൊണ്ടോ ആളുകളുടെ സ്നേഹം കൊണ്ടോ ആദ്യത്തെ എട്ടോളം സിനിമകൾ വിജയമായി. അതിന് ശേഷം ഒരു സിനിമ യഥാർത്ഥത്തിൽ ഫ്ലോപ്പായപ്പോഴാണ് പരാജയത്തെ കുറിച്ചുള്ള ഭയം മാറിയത്. ഫ്ലോപ്പ് ആകുന്ന അവസ്ഥ എന്താണെന്ന് അപ്പോൾ മനസ്സിലായി. ഒരു സിനിമയിൽ സംഭവിച്ച തെറ്റ് മറ്റൊരു സിനിമയിൽ ആവർത്തിക്കാതിരിക്കുക എന്നത് മാത്രമാണ് ചെയ്യാൻ കഴിയുക. എന്നാലും തെറ്റുകൾ സംഭവിക്കാം. അങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. നല്ല സ്ക്രിപ്റ്റ് തെരഞ്ഞെടുക്കുക എന്നത് മാത്രമല്ല സിനിമ. കുറെയധികം പദ്ധതികൾ അതിനെ കുറിച്ച് രൂപപ്പെടുത്തേണ്ടതുണ്ട്.' ശിവകാർത്തികേയൻ പറഞ്ഞു.
രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം. മികച്ച മുന്നേറ്റമാണ് സിനിമ ബോക്സ് ഓഫീസിൽ കാഴ്ചവെക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിൽ നായിക. ഇപ്പോൾ തന്നെ നൂറ് കോടിക്ക് മുകളിൽ കളക്ഷൻ ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.