ലഹരിയാണ് നടന്മാരുടെ ചില പെരുമാറ്റങ്ങള്‍ക്ക് കാരണമെന്ന് എങ്ങനെ ഉറപ്പിക്കും; സെറ്റില്‍ ഷാഡോ പൊലീസ് പ്രയോഗികമല്ല -എസ്.എന്‍ സ്വാമി
text_fieldsസിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയുന്നതിനായി ഷാഡോ പൊലീസിനെ വിന്യസിക്കുന്ന നടപടി പ്രയോഗികമല്ലെന്ന് തിരക്കഥാകൃത്ത് എസ്. എൻ സ്വാമി. സിനിമ സെറ്റുകളിൽ സ്വകാര്യതയുണ്ട്. പൊലീസ് ഇടപെട്ടാൽ സംവിധായകന് അത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് മീഡിയവണിനോട് പറഞ്ഞു.
ലഹരിയുടെ പേരിൽ യുവനടന്മാരെ മൊത്തം അടച്ചാക്ഷേപിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് യുവ നടന്‍മാരെല്ലാം ലഹരിക്ക് അടിമകളാണെന്ന് പറയുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് കാലം മുതലെ സിനിമയിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഒരുപാടു പേരുടെ കഥകൾ അറിയാം. അവരെല്ലാം ലഹരി ഉപയോഗിച്ചിട്ടാണോ? ലഹരിയാണ് നടന്മാരുടെ ചില പെരുമാറ്റങ്ങള്‍ക്ക് കാരണമെന്ന് എങ്ങനെ ഉറപ്പിക്കാന്‍ പറ്റും? ലഹരിയാണെന്ന് പറയാന്‍ എളുപ്പമാണ്- എസ്. എൻ സ്വാമി പറയുന്നു.
ഓരോ കേസുകളും അതിന്റെ മെറിറ്റില്‍ വേണം പരിശോധിക്കാന്‍. നിര്‍മാതാവിന്റെ അനുഭവം പറയാന്‍ അയാള്‍ക്ക് അവകാശമുണ്ട്. തിരിച്ച് ആരോപണവിധേയനും അയാളുടെ ഭാഗം പറയാൻ അവകാശമുണ്ട്. ഇതു കേട്ടതിന് ശേഷമല്ലേ തീരുമാനം പറയാന്‍ പറ്റൂ? ഓരോ കേസും പരിഹരിച്ച് പോവുക എന്നതാണ് ശരിയായ രീതി- എസ്. എൻ സ്വാമി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.