എല്ലാവരും നോക്കി നിൽക്കെ അമ്മ അയാളുടെ മുഖത്ത് അടിച്ചു! മാതാവിന്റെ ധൈര്യത്തെ കുറിച്ച് സ്നേഹ
text_fieldsതന്നോട് മോശമായി പെരുമാറിയ യുവാവിനെ അമ്മ കൈകാര്യം ചെയ്തതിനെക്കുറിച്ച് നടി സ്നേഹ വാഗ്. കോളജിൽ തേടിയെത്തി ആളുകളുടെ മുന്നിൽവെച്ച് തല്ലുകയായിരുന്നു. അമ്മയുടെ ത്യാഗത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെയാണ് പഴയ സംഭവം വെളിപ്പെടുത്തിയത്.
'ഞാൻ അന്ന് തീരെ ചെറുപ്പമായിരുന്നു. അതിനാൽ ആ സഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. കോളജിൽവെച്ചുണ്ടായ സംഭവം ഞാൻ അമ്മയോട് പറഞ്ഞില്ല. എന്നാൽ, ഇത് അമ്മ അറിഞ്ഞു. തൊട്ടടുത്ത ദിവസം എന്നോടൊപ്പം കോളജിലെത്തി ആ പയ്യനെ തേടി കണ്ടുപിടിച്ചു. കോളജിലെ മുഴുവൻ ആളുകളും നോക്കിനിൽക്കെ ആ പയ്യന്റെ മുഖത്ത് അടിച്ചു- പഴയ സംഭവം ഓർത്തെടുത്തുകൊണ്ട് സ്നേഹ പറഞ്ഞു.
വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ രംഗത്തെത്തിയത് കൊണ്ട് തന്നെ സെറ്റുകളിൽ അമ്മയും എന്നോടൊപ്പം എത്തുമായിരുന്നു. ഏകദേശം 18-19 വയസുവരെ ഇതുതുടർന്നു. പിന്നീട് കാര്യങ്ങൾ എനിക്ക് മനസ്സിലായതോടെ സെറ്റുകളിലേക്ക് അമ്മ വരാതെയായി. അഭിനയം പോലെ തന്നെ എന്റെ വിദ്യാഭ്യാസത്തിനും അമ്മ ഏറെ പ്രധാന്യം നൽകിയിരുന്നു'- അമ്മയെ കുറിച്ചുള്ള ഓർമ പങ്കുവെച്ചുകൊണ്ട് നടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.