പുരുഷൻ കരുത്തനാകണമെന്ന് സമൂഹം; ദുർബലനാകാനാണ് ഇഷ്ടമെന്ന് ഷാഹിദ് കപൂർ
text_fieldsപുരുഷന്മാർ കരുത്തരും സംരക്ഷകരുമാകണമെന്നാണ് സമൂഹം പഠിപ്പിക്കുന്നതെന്നും ഇത് അവരിൽ വലിയ സമ്മർദം ചെലുത്തുന്നുവെന്നും പറയുന്നു ചൈൽഡ് ആൻഡ് അഡോളസന്റ് സൈക്യാട്രി കൺസൾട്ടന്റായ ഡോ. ആരോഹി വർധൻ. ഇന്ത്യൻ സംസ്കാരത്തിൽ പുരുഷന്മാർ എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് ചില അലിഖിത നിയമങ്ങളുണ്ട്. വികാരങ്ങൾ പ്രകടിപ്പിക്കാതെയും പരാതിയില്ലാതെയും വേദനകളും ബുദ്ധിമുട്ടുകളും സഹിച്ച് ജീവിക്കാനാണ് സമൂഹം പ്രേരിപ്പിക്കുന്നത്. വൈകാരിക പ്രകടനങ്ങൾ നടത്തുന്ന പുരുഷനെ സ്ത്രീയുമായിട്ടാണ് താരതമ്യപ്പെടുത്തുന്നത്.
അതേസമയം വൈകാരിക അവസ്ഥകൾ പ്രകടിപ്പിക്കുന്നവരെ പരിഹസിക്കുകയും പാർശ്വവത്കരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. കുടുംബം, സമപ്രായക്കാർ എന്നിവർ ദുർബലരായി കാണുന്നതിനെ പുരുഷന്മാർ ഭയക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ശരിവെക്കുകയാണ് ബോളിവുഡ് താരം ഷാഹിദ് കപൂർ.
ദുർബലനാകാനും മറ്റാരെങ്കിലും എന്നെ സംരക്ഷിക്കാനും ആഗ്രഹമുണ്ടെങ്കിലും റോൾ മാറ്റാൻ സമൂഹം അനുവദിക്കില്ല. ഞാനൊരു നടനായതിനാൽ ദുർബലത കുറച്ചൊക്കെ ആകർഷിക്കപ്പെടുന്നു.
ആക്രമണോത്സുകതയെക്കാൾ ദുർബലതയാണ് ഇവിടെ ആകർഷണീയം. എന്നാൽ, എല്ലാവർക്കും അത് കഴിയില്ല. എല്ലാവരും മനുഷ്യരാണ്. ദുർബല വശങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാൻ കഴിയണം. -ഷാഹിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.