മകന്റെ വേർപാടിന് പിന്നാലെ നടൻ ശിവ് കുമാർ സുബ്രഹ്മണ്യവും യാത്രയായി
text_fieldsന്യൂഡൽഹി: പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശിവ് കുമാർ സുബ്രഹ്മണ്യം അന്തരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. രണ്ടുമാസം മുമ്പാണ് ശിവ് കുമാറിന്റെ 15കാരനായ മകൻ ജഹാൻ ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചത്.
ഏറെനാളായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 1989ൽ വിധു വിനോദ് ചോപ്രയുടെ 'പരിന്ദ'ക്ക് തിരക്കഥയൊരുക്കിയാണ് സിനിമ യാത്രക്ക് തുടക്കമിട്ടത്. മൂന്ന് പതിറ്റാണ്ട് കാലമായി സിനിമ രംഗത്തുള്ള ശിവ് കുമാർ 2014ൽ പുറത്തിറങ്ങിയ റൊമാൻറിക് കോമഡി ചിത്രം '2സ്റ്റേറ്റ്സസ്‍'ലൂടെയാണ് പ്രശസ്തനായത്. അർജുൻ കപൂർ നായകനായ ചിത്രത്തിൽ ആലിയ ഭട്ടിന്റെ പിതാവിന്റെ വേഷം ശിവ്കുമാർ ഗംഭീരമാക്കി.
പരിന്ദ, 1942 എ ലവ്സ്റ്റോറി, ഇസ് രാത് കി സുബഹ് നഹി, ഹസാറോൻ ഖ്വാഹിഷേൻ ഐസി എന്നീ ചിത്രങ്ങൾ ശിവ് രാജിന്റെ രചനയിൽ പിറന്നതാണ്. പരിന്ദയുടെ തിരക്കഥക്കും ഹസാറോൻ ഖ്വാഹിഷേൻ ഐസിയുടെ കഥക്കും ഫിലിംഫെയർ അവാർഡും ലഭിച്ചു.
പ്രഹാർ, ദ്രോഹ്കാൽ, കാമിനി, 2 സ്റ്റേറ്റ്സ്, ഹിച്ച്കി, തൂഹേ മേരാ സൺഡേ, ബോംബേ ബോയ്സ്, സ്നിപ്, തീൻപത്തി, സ്റ്റാൻലി കാ ഡബ്ബ, ഹാപ്പി ജേണി ആൻഡ് നെയിൽ പോളിഷ് എന്നിവയാണ് അഭിനേതാവെന്ന നിലയിലെ പ്രധാന ചിത്രങ്ങൾ. മുക്തി ബന്ദൻ, 24, ലാകോം മേം ഏക് എന്നീ പരമ്പരകളിലും അഭിനയിച്ചു. മീനാക്ഷി സുന്ദരേശ്വറിൽ സാന്യ മൽഹോത്രയുടെ പിതാവായാണ് അവസാനം അഭിനയിച്ചത്. അഭിനേത്രിയായ ദിവ്യ ജഗ്ദലെയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.