Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightലണ്ടനിൽ സോനം കപൂറിന്...

ലണ്ടനിൽ സോനം കപൂറിന് പുതിയ ആഡംബര ഭവനം സമ്മാനിച്ച് ഭര്‍തൃപിതാവ്; എട്ട് നിലകളുള്ള കെട്ടിടത്തിന്റെ വില എത്രയാണെന്ന് അറിയാമോ!

text_fields
bookmark_border
Sonam Kapoor To Move Into ₹231 Crore London House With Husband Anand Ahuja Purchased By Father-In-Law Harish
cancel

ർത്താവ് ആനന്ദ് അഹൂജക്കൊപ്പം ലണ്ടനിലെ പുതിയ ആഡംബര ഭവനത്തിലേക്ക് താമസം മാറാനൊരുങ്ങി നടി സോനം കപൂർ. ലണ്ടനിലെ നോട്ടിങ് ഹില്ലിലുള്ള ആഡംബര ഭവനത്തിന്റെ വില 231 കോടിയാണ്.

2023 ജൂലൈയിലാണ് ആനന്ദ് അഹൂജയുടെ പിതാവ് ഹരീഷ് അഹൂജ 'ചാരിറ്റി ആൻഡ് റിലിജിയൻ ഓർഡറിൻ്റെ' ഉടമസ്ഥതയിലുള്ള വസ്തു വാങ്ങിയത്. 20,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥലം കെൻസിംഗ്ടൺ ഗാർഡൻസിന്റെ അടുത്താണ്. എട്ടുനിലകളുള്ള കെട്ടിടത്തിൽ ചെറിയ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ഫ്ലാറ്റിന്റെ ജോലികൾ പൂർത്തിയായാൽ ഉടൻ തന്നെ നടിയും കുടുംബവും അങ്ങോട്ടേക്ക് താമസം മാറും.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 ആണ് സോനവും ബിസിനസുകാരനായ ആനന്ദ് അഹൂജയും വിവാഹിതരാവുന്നത്. വിവാഹ​ ശേഷം നടി ഭർത്താവിനൊപ്പം ലണ്ടനിലേക്ക് മാറി. സിനിമകളിലെ തിരക്ക് കുറച്ച് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാനും സോനം തയാറായി. 2022 ൽ ദമ്പതികൾക്ക് മകൻ ജനിച്ചു. വായു കപൂർ അഹുജ എന്നാണ് കുഞ്ഞിന്റെ പേര്. സിനിമാ രം​ഗത്ത് വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് സോനം കപൂർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonam kapoor
News Summary - Sonam Kapoor To Move Into ₹231 Crore London House With Husband Anand Ahuja Purchased By Father-In-Law Harish
Next Story