എ.ആർ റഹ്മാന്റെ ഗാനങ്ങൾ ഒന്നിനും കൊള്ളില്ലെന്ന് സോനു നിഗം; സ്ലം ഡോഗ് മില്യണയറിലെ ‘ജയ്ഹോ’ വേറെ സിനിമക്കു വേണ്ടി രചിച്ചത്
text_fieldsമുംബൈ: വിവാദങ്ങൾക്ക് പഞ്ഞമില്ലാത്ത ബോളിവുഡിൽ എ.ആർ റഹ്മാന്റെ ഗാനങ്ങൾ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് പുതിയ വിവാദത്തിനു തിരി കൊളുത്തി ഗായകൻ സോനു നിഗം. ഒരു മോശം ഗാനത്തെ പുകഴ്ത്താൻ തനിക്കാവില്ല എന്നും ഗായകൻ പറഞ്ഞു. അടുത്തിടെ ഒരു മാധ്യമവുമായി നടത്തിയ അഭിമുഖത്തിൽ 2008ൽ പുറത്തിറങ്ങിയ എ.ആർ റഹ്മാൻ സംഗീതം നൽകിയ യുവരാജ് എന്ന ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച് സോനുവിനോട് ചോദിച്ചപ്പോൾ അതിലെ മുഴുവൻ ഗാനങ്ങളും മോശമാണെന്ന് ഗായകൻ പ്രതികരിച്ചു.
യുവരാജിലെ ‘ഷാനോ ഷാനോ’ എന്ന ഗാനത്തെക്കുറിച്ച് സോനുവിനോട് ചോദിച്ചപ്പോൾ അത്ര നല്ല പാട്ടായിരുന്നില്ല അതെന്നും സോനു നിഗം പറഞ്ഞു. അതിനിടെ, എ.ആർ റഹ്മാന്റെ ഓസ്കാർ നേടിയ ‘ജയ് ഹോ’ എന്ന ഗാനം ആദ്യം തന്റെ ‘യുവരാജ്’ എന്ന സിനിമക്കു വേണ്ടി നിർമ്മിച്ചതാണെന്നും അത് ഉപയോഗിച്ചില്ലെന്നും സംവിധായകൻ സുഭാഷ്ഘായ് പറഞ്ഞു.
‘ജയ് ഹോ ഗാനം യുവരാജിന് വേണ്ടി നിർമ്മിച്ചതാണ്. ഞങ്ങൾ അത് റെക്കോർഡുചെയ്‌തു, പക്ഷേ റെക്കോർഡിംഗ് കഴിഞ്ഞ്, ആ സാഹചര്യത്തിൽ ഉപയോഗിക്കേണ്ടതില്ലെന്ന് എനിക്ക് തോന്നി. 2008ൽ തന്നെ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലേക്കാണ് റഹ്മാൻ ഗാനം നൽകിയത്. അത് അവന്റെ തന്നെ രചനയാണെന്നും ഘായ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.