പെരുന്നാൾ ഈണങ്ങൾ
text_fieldsതീരമേ തീരമേ..., ഉയിരിൽ തൊടും കുളിർ, ആരാധികേ, തനിയേ മിഴികൾ തുളുമ്പിയോ... ഒറ്റ തവണ കേട്ടാൽ ഈ പാട്ടുകളിലെ ശബ്ദവും കൂടെപ്പോരും. ഹൃദയത്തിൽ ആഴത്തിൽ പതിയുന്ന ഈ ശബ്ദത്തിന്റെ ഉടമയാകട്ടെ സൂരജ് സന്തോഷും. പ്രണയവും വിരഹവും സന്തോഷവുമെല്ലാം സൂരജിന്റെ പാട്ടിലെ ഭാവങ്ങളാണ്. സംഗീതത്തിന്റെ സാധ്യതകളെ പ്രേക്ഷകരുടെ മനം കവരുന്ന രീതിയിലൊരുക്കണമെന്നാണ് സൂരജിന്റെ കാഴ്ചപ്പാട്. പാട്ടിനെ സ്വതന്ത്രമായിതന്നെ കാണാൻ ആഗ്രഹിക്കുന്ന സൂരജ് സന്തോഷ് പെരുന്നാൾ വിശേഷങ്ങൾ പങ്കുവെക്കുകയാണിവിടെ.
'മലപ്പുറത്തായിരുന്നു തന്റെ കുട്ടിക്കാലം. അച്ഛനും അമ്മയും മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് ജോലി ചെയ്തിരുന്നത്. അതിനാൽ തന്നെ പെരുന്നാൾ എന്ന് കേൾക്കുമ്പോൾ കുട്ടിക്കാലത്തെ പെരുന്നാൾ ആഘോഷമാണ് ഓർമവരിക' -സൂരജ് പറയുന്നു.
പെരുന്നാൾ മാത്രമല്ല, എല്ലാ ആഘോഷവും ഗംഭീരമാക്കും. പെരുന്നാൾ ആഘോഷത്തിന്റെ പ്രധാന കേന്ദ്രം തന്നെ മലബാറാണല്ലോ. ചെറുപ്പത്തിൽ മലപ്പുറത്തായിരുന്നപ്പോൾ പെരുന്നാൾ ഗംഭീരമായി ആഘോഷിച്ചിരുന്നു. ഒരു ഗായകനെന്നതിലുപരി 'ഇൻഡിപെൻഡന്റ് മ്യുസീഷ്യനാ'കാനാണ് ആഗ്രഹം. അതിലൂടെ പല വിഷയങ്ങളിലുമുള്ള ചിന്തകൾ സംഗീതത്തിലൂടെ പുറത്തുകൊണ്ടുവരണം. തനിക്കുചേർന്ന പാട്ടുകൾ മാത്രമേ താൻ പാടാനായി തെരഞ്ഞെടുക്കാറുള്ളൂവെന്നും സൂരജ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.