Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2021 4:13 PM IST Updated On
date_range 14 May 2021 4:22 PM ISTതമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് സൗന്ദര്യ രജനീകാന്തും ഭർത്താവും
text_fieldsbookmark_border
ചെന്നൈ: നടൻ രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്തും ഭർത്താവ് വിശാഖനും കുടുംബവും ചേർന്ന് 1 കോടി രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സൗന്ദര്യയും ഭർത്താവും ഭർതൃപിതാവും ഭർതൃസഹോദരിയും നേരിട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പോയി കണ്ടാണ് 1 കോടി രൂപയുടെ ചെക്ക് കൈമാറിയത്.
സൗന്ദര്യ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. 'ഞാനും ഭർത്താവും ഭർതൃപിതാവും ഭർതൃസഹോദരിയും ചേർന്ന് മുഖ്യമന്ത്രിയെ കണ്ട് 1 കോടി രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി' -സൗന്ദര്യ കുറിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story