'ഈ ഇതിഹാസ മനുഷ്യനാൽ കണ്ടെടുക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു'; തെൻറ കുട്ടിക്കാല ചിത്രം പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയ നടി
text_fieldsഇതിഹാസനടൻ ശിവാജി ഗണേശെൻറ 93-ാം ജന്മവാർഷിക ദിനം കടന്നുപോയത് കഴിഞ്ഞ ദിവസമാണ്. ഗൂഗിൾ തങ്ങളുടെ ഡൂഡിലിൽ ചിത്രം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. അദ്ദേഹത്തിെൻറ ജന്മവാർഷിക ദിനത്തിൽ തെൻറ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയ നടി മീന. മലയാളം, തമിഴ്, തെലുഗു സിനിമ ആരാധകർക്കെല്ലാം പരിചിതയും ഹിറ്റുകളിലെ അവിഭാജ്യഘടകവുമാണ് മീന.
മീനയെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത് ശിവാജി ഗണേശനായിരുന്നു. ഒരു പിറന്നാൾ പാർട്ടിയ്ക്കിടെ കുഞ്ഞു മീനയെ കണ്ട ശിവാജി ഗണേശൻ 1982ൽ ഇറങ്ങിയ 'നെഞ്ചങ്ങൾ' എന്ന തെൻറ ചിത്രത്തിലേക്ക് മീനയെ തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിൽ ശിവാജിയ്ക്കൊപ്പം മീന അഭിനയിച്ചു. 'ഈ ഇതിഹാസ മനുഷ്യനാൽ കണ്ടെടുക്കപ്പെട്ടതിൽ ഞാൻ എന്നും അഭിമാനിക്കുന്നു. ജന്മദിനാശംസകൾ അപ്പാ'എന്ന് മീന സമൂഹമാധ്യമത്തിൽ കുറിച്ചു. ഗ്ലാമർ നായികയായി 'മുത്തു'ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിക്കുമ്പോൾ തന്നെ പക്വതയുളള അമ്മയായി 'അവ്വൈ ഷൺമുഖി'യിലും മീന അഭിനയിച്ചു. മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച അപൂർവ്വം നായികമാരിൽ ഒരാളാണ് മീന.
'സാന്ത്വനം' എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മീന മലയാളസിനിമയിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി 'ഡ്രീംസി'ൽ അഭിനയിച്ചു. മലയാളത്തിൽ മീന ഏറ്റവും കൂടുതൽ തവണ ഭാഗ്യജോഡിയായി എത്തിയത് മോഹൻലാലിന് ഒപ്പമാണ്. വർണപകിട്ട്, ഉദയനാണ് താരം, നാട്ടുരാജാവ്, ഒളിമ്പ്യൻ അന്തോണി ആദം, മിസ്റ്റർ ബ്രഹ്മചാരി, ദൃശ്യം, ദൃശ്യം 2, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നിവയൊക്കെ മോഹൻലാലിനൊപ്പം മീന അഭിനയിച്ച ചിത്രങ്ങളാണ്. 2009 ജൂലൈയിലാണ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വിദ്യാസാഗറിനെ മീന വിവാഹം ചെയ്യുന്നത്. 2011 ജനുവരിയിലാണ് മകൾ നൈനികയുടെ ജനനം. അമ്മയുടെ വഴിയെ മകൾ നൈനിക വിദ്യാസാഗറും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. വിജയ് ചിത്രം 'തെറി'യിൽ ബാലതാരമായിട്ടായിരുന്നു നൈനികയും അരങ്ങേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.