'അശ്ലീലവത്കരിക്കുന്നത് അവസാനിപ്പിക്കൂ'; തമന്നയുടെ 'രാധ' ഫോട്ടോഷൂട്ടിനെതിരെ വിമർശനം, ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് നടി
text_fields'രാധ' ഫോട്ടോഷൂട്ടിന്‍റെ പേരിൽ രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയമായി നടി തമന്ന ഭാട്ടിയ. രാധയെ ലൈംഗികവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന കമന്‍റുകളിൽ ഏറെയും. ഇതേത്തുടർന്ന്, തമന്നക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്യേണ്ടിവന്നു.
'ലീല: ദ ഡിവൈൻ ഇല്യൂഷൻ ഓഫ് ലവ് ' എന്ന പേരിലുള്ള ഫോട്ടോഷൂട്ടിലാണ് തമന്ന ഭാട്ടിയ ഹിന്ദുപുരാണത്തിലെ ശ്രീകൃഷ്ണന്‍റെ പത്നി രാധയായി വേഷമിട്ടത്. ഫാഷൻ ഡിസൈനർ കരൺ തൊറാനിയാണ് തമന്നക്കായി വസ്ത്രാലങ്കാരം ഒരുക്കിയത്.
ഈ ഫോട്ടോഷൂട്ടിൽ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് തമന്ന തന്‍റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവെച്ചത്. എന്നാൽ, രാധയെ അശ്ലീലവത്കരിക്കുകയാണ് തമന്നയുടെ വസ്ത്രധാരണത്തിലൂടെയെന്ന് വ്യാപക വിമർശനമുയർന്നു. 'നിങ്ങളുടെ കച്ചവടതാൽപര്യത്തിന് വേണ്ടി രാധാ-മാധവ ബന്ധത്തെ അശ്ലീലവത്കരിക്കരുത്' -എന്നായിരുന്നു ഒരു കമന്‍റ്. സഭ്യതയുടെ അതിർവരമ്പ് ലംഘിക്കുന്നതാണ് രാധയായെത്തിയ തമന്നയുടെ വസ്ത്രധാരണമെന്നും ഇത് രാധാ സങ്കൽപ്പത്തിന് വിരുദ്ധമാണെന്നും പലരും ചൂണ്ടിക്കാട്ടി.
വിമർശനം വ്യാപകമായതോടെ തമന്നയും തൊറാനിയും ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു. ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്‍റുകൾ നിയന്ത്രിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.