സുകുമാറിന്റെ വാക്കുകൾ കേട്ട് നിറ കണ്ണുകളോടെ അല്ലു അർജുൻ; 'പുഷ്പ വെറുമൊരു സിനിമയല്ല'
text_fieldsതെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിനാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് പുഷ്പ 2 ന്റെ പ്രീ റിലീസിങ് വേദിയിൽ നിന്നുള്ള അല്ലു അർജുന്റെ വൈകാരികമായൊരു വിഡിയോയാണ്. നടന്റെ സമർപ്പണബോധത്തെയും കഠിനാധ്വാനത്തെയും കുറിച്ചുള്ള സംവിധായകൻ സുകുമാറിന്റെ വാക്കുകളാണ് നടനെ വികാരഭരിതനാക്കിയത്.അല്ലു അർജുനെ ഇന്നു കാണുന്ന താപദവിയിലേക്ക് എത്തിച്ചതിൽ സംവിധായകൻ സുകുമാറിന്റെ പങ്ക് വളരെ വലുതാണ്.
സുകുമാറിന്റെ വാക്കുകൾ ഇങ്ങനെ 'അല്ലു അർജുനെ കുറിച്ച് പറയുമ്പോൾ ഒരു കാര്യം എടുത്തു പറയണം, ഞാൻ എന്റെ യാത്ര തുടങ്ങുന്നത് ആര്യയിൽ നിന്നാണ്. വർഷങ്ങളായി ബണ്ണിയുടെ കഠിനാധ്വാനവും വളർച്ചയുമെല്ലാം ഞാൻ നേരിൽ കണ്ടുകൊണ്ടിരിക്കുകയാണ്.പുഷ്പയുടെ വളർച്ചക്ക് കാരണം എനിക്ക് അല്ലു അർജുനോടുള്ള സ്നേഹമാണ്. ഒരു ചെറിയൊരു എക്സ്പ്രഷന് വേണ്ടിപ്പോലും അതികഠിനമായി പരിശ്രമിക്കും. അദ്ദേഹമാണ് എന്റെ ഊർജം. നിനക്ക് വേണ്ടിയാണ് അല്ലു അർജുൻ ഞാൻ ഈ സിനിമ ചെയ്തത്.
സിനിമക്കായി ആദ്യം അല്ലുവിനെ സമീപിച്ചപ്പോൾ എന്റെ കൈയിൽ പൂർണ്ണമായ ഒരു കഥയില്ലായിരുന്നു. ആകെ രണ്ട് വരികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നിങ്ങളു ഡെഡിക്കേഷൻ എന്തും നേടാൻ കഴിയുമെന്ന് എന്നെ വിശ്വസിപ്പിച്ചു.ഇത് നിനക്കുള്ളതാണ് അല്ലു അർജുൻ - സുകുമാർ ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
പുഷ്പയുടെ മൂന്നാം ഭാഗത്തെക്കുറിച്ചും സംവിധായകൻ പറഞ്ഞു. ഈ അവസരത്തിൽ ചിത്രത്തിന്റെ ( പുഷ്പ) മൂന്നാം ഭാഗത്തെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.പുഷ്പ 2 ന് വേണ്ടി നിങ്ങളുടെ ഹീറോയെ ഞാനൊരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അദ്ദേഹമെനിക്ക് ഒരു മൂന്ന് വർഷം കൂടി തരുമെങ്കിൽ, ഞാൻ മൂന്നാം ഭാഗവും ചെയ്യും'- സുകുമാർ പറഞ്ഞു.
സുകുമാറിന്റെ വാക്കുകൾക്ക് നന്ദി പറയവേയാണ് അല്ലു അർജുന്റെ വികാരഭരിതനായത്.'എന്റെ ജീവിതം മാറ്റി മറിക്കുകയും എന്നെ സ്വാധീനിക്കുകയും ചെയ്തത് വ്യക്തിയാണ് സുകുമാർ. ആര്യ മുതൽ പുഷ്പ വരെ നോക്കുകയാണെങ്കിൽ അദ്ദേഹം തന്നെയാണത്. എന്റെ ഹിറ്റുകളോ ഫ്ലോപ്പുകളോ നോക്കാതെ ഒരു നടനെന്ന നിലയിൽ എന്റെ മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹം സഹായിച്ചു'. അല്ലു അർജുൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.