കാണാതായി മണിക്കൂറുകൾക്ക് ശേഷം നടൻ സുനിൽ പാൽ വീട്ടിലെത്തി; തട്ടിക്കൊണ്ടുപോയതെന്ന് ഭാര്യ
text_fieldsമുംബൈ: കാണാതായി മണിക്കൂറുകൾക്ക് ശേഷം മുതിർന്ന ഹാസ്യനടൻ സുനിൽ പാൽ സുരക്ഷിതനായി വീട്ടിലേക്ക് മടങ്ങിയെത്തി. സുനിലിനെ കാണാതായതിനെക്കുറിച്ച് ഞെട്ടിക്കുന്ന നിരവധി വിവരങ്ങളാണ് ഭാര്യ സരിത പങ്കുവെച്ചത്. അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതാണെന്നാണ് സരിത ആരോപിക്കുന്നത്.
വീട്ടിലേക്ക് മടങ്ങി വന്നതിന് ശേഷം സുനിൽ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് പൊലീസിന് മൊഴി നൽകിയതായി സരിത അറിയിച്ചു. പൊലീസ് തങ്ങളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുണ്ടെന്നും പൂർണമായ മൊഴി എടുക്കലിലും നടപടിക്രമത്തിനും എഫ്.ഐ.ആറിനും ശേഷം പൊലീസ് അനുവദിച്ചാൽ ബാക്കി കാര്യങ്ങൾ വ്യക്തമാക്കാമെന്നും അവർ അറിയിച്ചു.
ഡിസംബർ മൂന്നിനാണ് സരിത പരാതി നൽകുന്നത്. തന്‍റെ ഭർത്താവ് മുംബൈക്ക് പുറത്ത് ഒരു പരിപാടിക്കായി പോയതാണെന്നും എന്നാൽ മടങ്ങിയെത്തേണ്ട സമയം കഴിഞ്ഞിട്ടും എത്തിയില്ലെന്നും പരാതിയിൽ പറയുന്നു. കോളിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ ലഭ്യമായില്ലെന്നും പിന്നീട് അത് സ്വിച്ച് ഓഫ് ആയെന്നും അവർ പറഞ്ഞു. ഒരു പ്രശ്നമുണ്ടെന്ന് സുനിൽ പറഞ്ഞതായി സുഹൃത്തുക്കളിൽ ഒരാളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രശ്നം എന്താണെന്ന് പറഞ്ഞിട്ടില്ല.
2005-ൽ ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ചിൽ പങ്കെടുത്തതിന് ശേഷമാണ് സുമിൽ പ്രശസ്തനാകുന്നത്. പിന്നീട്, ദി ഗ്രേറ്റ് ഇന്ത്യൻ കോമഡി ഷോയുടെ അവതാരകനായി, കോമഡി ചാമ്പ്യൻസ്, കോമഡി സർകസ് കീ സൂപ്പർസ്റ്റാർ തുടങ്ങിയ കോമഡി റിയാലിറ്റി ഷോകളിലും പങ്കെടുത്തു. നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.