അഭിനയം ഗൗരവമായി പഠിച്ചിരുന്നെങ്കിൽ ഉയരങ്ങൾ കീഴടക്കാമായിരുന്നു -സുനിൽ ഷെട്ടി
text_fieldsഅൽ ഖോബാർ: സിനിമയിലേക്ക് അവിചാരിതമായി എത്തപ്പെട്ട ഒരാളാണ് താനെന്ന് ബോളിവുഡ് താരം സുനിൽ ഷെട്ടി. ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥികൾ സംഘടിപ്പിച്ച ‘ഐഐഎസ്ഡിയൻസ് ഗ്രാൻറ് ഗാല 2024’ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഭിനയത്തെക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. പിതാവ് ഹോട്ടൽ നടത്തുകയായിരുന്നു. സിനിമയുടെ മായികലോകത്ത് എത്തപ്പെട്ടപ്പോൾ ഞാൻ ശരിക്കും പകച്ചുപോയി. അഭിനയ വൈിവധ്യ പ്രതിഭകളുടെ ഇടയിൽ മുന്നോട്ടുള്ള യാത്ര വെല്ലുവിളിയായി.
സിനിമാരംഗത്ത് എത്തുന്നതിന് മുമ്പ് അഭിനയം ഗൗരവമായി പഠിച്ചിരുന്നുവെങ്കിൽ എനിക്കിനിയും ഉയരങ്ങൾ താണ്ടുവാൻ കഴിഞ്ഞേനേ എന്ന് പലപ്പോഴും ഗൗരവത്തോടെ ചിന്തിച്ചുപോയിട്ടുണ്ട്. മംഗലാപുരത്തെ ‘മുൽക്കി’ ആണ് സ്വദേശം. എന്നാൽ മുംബൈയാണ് കർമഭൂമി. മുംബെയാണ് എനിക്ക് സിനിമയിലേക്കുള്ള വാതിലുകൾ തുറന്നുതന്നതെന്നും തന്റെ വളർച്ചയെ കുറിച്ച് സ്മരിച്ചു.
പ്രവാസലോകത്തെ പഠനം പൂർത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വ്യത്യസ്ത മേഖലകളിൽ അറിവും കഴിവും നേടി ഇവിടം തന്നെ കർമ ഭൂമിയാക്കിയ നിങ്ങൾ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുചേരുമ്പോൾ അതുവഴി വിദ്യാഭ്യാസത്തിന്റെ മഹത്വം തന്നെയാണ് വിളിച്ചോതുന്നതെന്ന് അദ്ദേഹം പൂർവ വിദ്യാർഥികളോട് പറഞ്ഞു.
സ്കുളിന്റെ ചരിത്രത്തിൽ ആദ്യമായാണ് 1200ൽപരം പൂർവ വിദ്യാർഥികൾ ഒത്തുചേർന്ന ഇതുപോലൊരു പൂർവ വിദ്യാർഥി സംഗമം നടക്കുന്നത്. അൽഖോബാർ അൽ ഗുസൈബി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വേറിട്ട അനുഭവമായി മാറി.
ഗാലയുടെ ഭാഗമായി നാട്ടിൽ നിന്നെത്തിയ സ്കൂൾ മുൻ പ്രിൻസിപ്പൽ ഡോ. ഇ.കെ മുഹമ്മദ് ഷാഫി, അധ്യാപകരായ മെഹനാസ് ഫരീദ്, ധനലക്ഷ്മി രാമാനുജം, മറിയു സഗീർ, ഫെമിദ മുഹമ്മദ്, എലിസബത്ത് മാത്യു, അർഷദ് അൻജും, നൈനാ അൻജും, സുനിത ഖാലിദ്, സെലീന പൗലോസ് എന്നിവരെ യഥാക്രമം ഹഷ്മിന ഹാരിസ്, ഖദീജ സബ്റിൻ, സുറൂർ മിർസ, മുഹ്സിന മഹമൂദ്, സുമയ്യ ബാനു, സക്കീന ശൈഖ്, അഖിൽ ഖാസി, പ്രതീക് പൂജാരി, റംസിയ ബഷീർ, ഒമർ ജാവേദ് എന്നിവർ ഫലകം നൽകി ആദരിച്ചു.
സ്കൂളിൽ അധ്യാപന രംഗത്ത് 30 വർഷം പൂർത്തിയാക്കിയ നജ്മ നഖാത്ത്, മുഹമ്മദി ബീഗം, സബീന സാജിദ്, ആലിയ ഫാത്തിമ, ബിജു ഡാനിയൽ, കൃഷ്ണ തുടങ്ങിയവരെ സൽവ പാർക്കർ, അഫ്രീൻ ഫാതിമ, രസ്നിൻ ബഷീർ, സദഫ് ബാനു, അൻസബ മുസ്തഫ, സഫിയ സുമൻ എന്നിവരും സ്റ്റുഡൻറ് ഫേവറിറ്റ് അവാർഡിന് അർഹനായ മുഹമ്മദ് ഇർഫാനെ സീഷാൻ ഹാഷ്മിയും ചേർന്ന് ആദരിച്ചു.
മുഖ്യാതിഥി സുനിൽ ഷെട്ടിയോടൊപ്പം നിബ്റാസ് അബ്ദുല്ല, ഫർഹാൻ മിർസ എന്നിവർ ചേർന്ന് അവതരിപ്പിച്ച ചോദ്യോത്തര പരിപാടി വിനോദവും വിജ്ഞാനവും പകരുന്നതായി. തുടർന്ന് പ്രമുഖ സ്റ്റാൻഡപ്പ് കോമഡി താരം കെനി സെബാസ്റ്റ്യന്റെ വൺമാൻ ഷോ അരങ്ങേറി. പരിപാടിയിൽ പങ്കെടുത്തവരെ ഉൾപ്പെടുത്തി ഓൺലൈൻ മാതൃകയിൽ ഫറാസ് അഹമ്മദും ഫാത്തിമ നഗ്മയും അണിയിച്ചൊരുക്കിയ കഹൂട്ട് ഗെയിമും മികച്ച നിലവാരം പുലർത്തി.
ആശിഫ് (എക്സപർടൈസ് ജുബൈൽ), റിസ്വാൻ സിദ്ദീഖ് (ഇറം ഗ്രൂപ്പ്സ് ഓഫ് കമ്പനി), അബ്ദുൽ നയീം (മാസ കൺസ്ട്രക്ഷൻ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുഖ്യ സംഘാടകരായ അജ്മൽ അമീർ, ഫർഹാൻ മിർസ, ഫിഹാസ് കോയാമു, നിബ്റാസ് അബ്ദുല്ല എന്നിവരെക്കൂടാതെ ബാസിം അസീൽ, മുഹമ്മദ് അലി, അഭിജിത് അജയകുമാർ, ശഹബാസ് അബ്ദുല്ല, മെഹ്റൂസ് റഹ്മാൻ, ജെഫിൻ ജോസ്, ഒമർ റിസ്വി, അഖ്തർ മുഹമ്മദ്, കംരാൻ സയ്യിദ്, അബ്ദുൽ ബാസിത്, ആശിഖ് മുഹമ്മദ്, അഫ്സൽ അമീർ, സയ്യിദ് ഫർഹത്ത് എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. നദീം നയാസി, രമ്യ രാജേന്ദ്രൻ, അസീം ആസാദ്, റൂലാ, ഷൈൻ ഹരിദാസ്, അമീൻ ഖാൻ, ഐമൻ റിസ്വി എന്നിവർ വിവിധ സെഷനുകളിൽ അവതാരകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.