എന്തൊരു മേക്കോവർ; വിജയ് സേതുപതിയുടെ പുതിയ ചിത്രം കണ്ട് അന്തംവിട്ട് ആരാധകർ
text_fieldsമക്കൾ സെൽവൻ വിജയ് സേതുപതിയുടെ ഏറ്റവും പുതിയ സെൽഫി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.ഒരു മിറര്‍ സെല്‍ഫിയാണ് ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെ വിജയ് പങ്കുവച്ചിരിക്കുന്നത്. ശരീരഭാരം കുറച്ച് പുതിയ മേക്കോവറിലാണ് അദ്ദേഹം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
ഒരു ഇമോജി മാത്രമാണ് ചിത്രത്തിന് കമന്റ് ആയി നൽകിയിട്ടുള്ളത്. ചിത്രം ആവേശത്തോടു കൂടി ഫാൻസ് ഏറ്റെടുത്തുകഴിഞ്ഞു. എല്ലാവർക്കും അറിയേണ്ടത് സേതുപതി എങ്ങനെ ഇത്രയും ചെറുപ്പമായി എന്നാണ്. എന്നാൽ നടന്റെ ട്രാൻസ്ഫർമേഷന്റെ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ശരീരഭാരത്തിന്‍റെ പേരില്‍ പലപ്പോഴും ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള താരമാണ് വിജയ്. വിക്രം ഉള്‍പ്പെടെയുള്ള പല ചിത്രങ്ങളിലും വണ്ണമുള്ള വിജയ് സേതുപതിയെയാണ് ആരാധകര്‍ കണ്ടത്. അദ്ദേഹത്തിന്‍റെ അയത്നലളിതമായ അഭിനയ ശൈലി ചേരുമ്പോള്‍ ആ ശരീരഭാഷ വിജയ് സേതുപതിക്ക് ഏറെ അനുരൂപവുമായിരുന്നു. എന്നാല്‍ പുതിയ മേക്കോവര്‍ ചിത്രത്തിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് ഭാഷാതിര്‍ത്തികള്‍ മറികടന്ന് എണ്ണമറ്റ ആരാധകരെ സ്വന്തമാക്കിയ അഭിനേതാവാണ് വിജയ് സേതുപതി. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ഈ വര്‍ഷം സംഭവിച്ചു, കമല്‍ ഹാസന്‍ ടൈറ്റില്‍ റോളില്‍ എത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രത്തിലൂടെ. സന്ദനം എന്ന അധോലോക നേതാവിനെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിച്ചത്.
ഡി.എസ്.പി. എന്ന സിനിമയിലാണ് സേതുപതി ഏറ്റവും ഒടുവിലായി വേഷമിട്ടത്. അടുത്തിടെ പുഷ്പ രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി അഭിനയിക്കും എന്ന് വാർത്തയുണ്ടായിരുന്നു. 'ഫാർസി' എന്ന സിനിമയിലൂടെ ബോളിവുഡ് പ്രവേശത്തിനും ഒരുങ്ങുകയാണ് അദ്ദേഹം. രാജ്, ഡി.കെ. എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാഹിദ് കപൂർ, റാഷി ഖന്ന എന്നിവരാണ് പ്രധാന താരങ്ങൾ. കത്രീന കൈഫ് അഭിനയിക്കുന്ന 'മെറി ക്രിസ്മസ്' എന്ന സിനിമയിലും വിജയ് സേതുപതി വേഷമിടും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.