Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right2006 നവംബർ മുതൽ ...

2006 നവംബർ മുതൽ എനിക്കറിയാം, മുമ്പൊരിക്കലും ഇങ്ങനെ കണ്ടിട്ടില്ല; പൃഥ്വിരാജിന്റെ 'ആടുജീവിതം' യാത്രയെക്കുറിച്ച് സുപ്രിയ

text_fields
bookmark_border
Supriya Pens HeartTouching Note To Husband Prithviraj Sukumarans Aadujeevitham Movie Life
cancel

പൃഥ്വിരാജിനും ചിത്രം ആടുജീവിതത്തിനും ആശംസകളുമായി ഭാര്യ സുപ്രിയ മേനോൻ. നജീബായുള്ള പൃഥ്വിയുടെ യാത്രയെക്കുറിച്ചായിരുന്നു സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വൈകാരികമായ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

'2006 നവംബർ മുതൽ പൃഥ്വിയെ എനിക്കറിയാം. 2011 മുതൽ വിവാഹം കഴിച്ച് ഒപ്പമുണ്ട്. ഇതിനിടയിൽ നിരവധി സിനിമകളിലൂടെ യാത്രചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇതിനു മുമ്പൊരിക്കലും ഇങ്ങനെ കണ്ടിട്ടില്ല. ഭ്രാന്തമായ ഉപവാസ ദിനങ്ങളിലൂടെ കടന്നുപോകുന്ന നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട്, നിരന്തരം വിശന്നിരിക്കുന്നതിനും ഭാരം കുറയുന്നതിനും ഞാൻ സാക്ഷിയാണ്. നിങ്ങൾ വളരെ ക്ഷീണിതനും ബലഹീനനും ആയിരുന്നു.

കോവിഡ് കാലത്ത് ലോകം മുഴുവൻ ഒരുമിച്ചിരിക്കുമ്പോൾ നമ്മൾ വേർപിരിഞ്ഞിരുന്നു. മരുഭൂമിയിലെ ക്യാംപിൽ വിലയേറിയ നിമിഷങ്ങളിൽ നമ്മൾ നെറ്റ് കോളിലൂടെ സംസാരിച്ചു. ഈ ഒരു സിനിമക്കായി മറ്റ് ഭാഷകളിൽ നിന്ന് വന്ന നിരവധി അവസരങ്ങൾ നിങ്ങൾ ഉപേക്ഷിച്ചു. ഈ സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ബുദ്ധിമുട്ടുകൾക്കിടയിലും നിങ്ങൾ കലയിൽ മാത്രം ശ്രദ്ധിച്ചു.മനസ്സും ശരീരവും ആത്മാവും ഒരുപോലെ സമർപ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉൾക്കൊണ്ട് സ്‌ക്രീനിലെത്തിക്കാൻ ബ്ലെസ്സി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങൾ നിലകൊണ്ടു.

മാർച്ച് 28 നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഫലപ്രാപ്തിയിലെത്തുമ്പോൾ എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങൾ കാണിച്ച ആത്മസമർപ്പണം സമാനതകളില്ലാത്തതാണ്. ഈ മനോഹരമായ കലാസൃഷ്ടിക്ക് എന്റെയും നിങ്ങളെ സ്നേഹിച്ച് ഒപ്പം നിൽക്കുന്ന എല്ലാവരുടെയും സ്നേഹവും ആശംസയും നേരുന്നു. എന്നും എപ്പോഴും നിങ്ങളാണ് എന്റെ ഗോട്ട് (G.O.A.T) ' -സുപ്രിയ മേനോൻ കുറിച്ചു.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj Sukumaransupriya menonAadujeevitham
News Summary - Supriya Pens HeartTouching Note To Husband Prithviraj Sukumaran's Aadujeevitham Movie Life
Next Story