അതവന്മാരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി,'എ.എം.എം.എ' അല്ല അമ്മയാണ്; സുരേഷ് ഗോപി
text_fieldsമലയാള സിനിമാ താരസംഘടനയുടെ പേര് എ.എം.എം.എ അല്ല അമ്മ എന്നാണെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. അന്തരിച്ച നടന്‍ മുരളിയാണ് ഈ പേര് നൽകിയതെന്നും അമ്മ എന്ന് തന്നെയാണ് ഉച്ചരിക്കേണ്ടതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.താരസംഘടനയുടെ കുടുംബസംഗമത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'സംഘടനയ്ക്ക് അമ്മ എന്ന പേര് നല്‍കിയത് സ്വര്‍ഗീയനായ ശ്രീ മുരളിയാണ്. നമ്മുടെ ഒക്കെ മുരളി ചേട്ടന്‍. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാര്‍ പറയുന്നത് നമ്മള്‍ അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത്.. അതവന്മാരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി. ഞങ്ങള്‍ക്കിത് അമ്മ തന്നെയാണ്.
94 മുതലുള്ള പ്രവർത്തനത്തിലൂടെ പൊതുസമൂഹത്തിന്റെ ഹൃദയത്തിൽ നാട്ടാൻ കഴിഞ്ഞ ഒരു വെന്നിക്കൊടി ഉണ്ട്. അത് പാറിപ്പറക്കുന്നതിൽ പലർക്കും, എന്നു പറയുമ്പോൾ താനും തന്റേതായ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഈ സംഘത്തിൽ നിന്ന് ഒന്ന് മാറി നിന്നു എന്നേ ഉള്ളൂവെന്നും മാറി വ്യതിചലിച്ചിട്ടില്ല.സംഘടനയ്ക്കെതിരായിട്ട് ഒരക്ഷരം, വൈകാരികമായിപ്പോലും ഉരിയാടിയിട്ടില്ല. സംഘടനയുടെ അന്തസ്സ് തകരുന്ന തരത്തിൽ വിഷയങ്ങളൊക്കെ ഓരോ കാലത്തും ഉണ്ടായപ്പോഴും പിന്തുണനൽകുന്ന രീതിയിൽ പുറത്തുനിന്ന് വർത്തിച്ചിരുന്ന ഒരു അംഗമായിരുന്നു താനെന്നും. അതാണ് തന്റെ ഏറ്റവും വലിയ പെരുമയായിട്ട് കരുതുന്നത്' സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
എല്ലാവരും ഒരുമിച്ച് മുന്നോട്ട് പേകേണ്ട സമയമാണിതെന്ന് നടൻ മോഹൻലാലും പറഞ്ഞു.ഒരു കാർമേഘക്കെട്ടിനകത്തുകൂടിയാണ് എല്ലാവരും കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.വലിയ തെളിച്ചത്തിലേക്ക് എത്തിപ്പെടാൻ നമുക്ക് സാധിക്കും. അതിനുപിന്നിൽ വലിയ മനസുകളുണ്ട്. നമ്മൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ അവയൊന്നും പലരും അറിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരു കുടുംബസംഗമം അമ്മയുടെ പണ്ടെയുള്ള സ്വപ്നമായിരുന്നെന്ന് മമ്മൂട്ടിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.