'അവിശ്വസനീയമായ പ്രഭാവലയം'; പ്രധാനമന്ത്രിയെ നേരിൽ കണ്ടതിനെക്കുറിച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രധാനമന്ത്രിയെ നേരിൽ കണ്ടതിനെക്കുറിച്ച് വാചാലനായത്. 'പ്രധാനമന്ത്രിയുടെ അവിശ്വസനീയമായ പ്രഭാവലയത്തിന് മുന്നിൽ നിൽക്കാനായത് ആവേശകരമായ അനുഭവമായിരുന്നു' എന്നാണ് മാധവ് കുറിച്ചത്.
മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി തൃശൂരിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. അച്ഛൻ സുരേഷ് ഗോപിക്കൊപ്പമാണ് മാധവും സഹോദരി ഭാവ്നിയും എത്തിയത്. മക്കൾക്കൊപ്പമുള്ള ചിത്രം സുരേഷ് ഗോപി സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് നടൻ ചിത്രം പോസ്റ്റ് ചെയ്തത്.
മൂത്ത മകൾ ഭാഗ്യയുടെ വിവാഹം ക്ഷണിക്കാനായി സുരേഷ് ഗോപിയും ഭാര്യ രാധികയും മോദിയെ സന്ദർശിച്ചിരുന്നു. മകൾ ഭാഗ്യക്കൊപ്പം ഡൽഹിയിൽ എത്തിയാണ് വിവാഹം ക്ഷണിച്ചത്. അന്ന് താമര രൂപത്തിലുള്ള ആറമുള കണ്ണാടി പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു.
സുരേഷ് ഗോപിയുടെ ഇളയ മകനാണ് മാധവ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയാണ് തുടക്കം. ചിത്രത്തിൽ അതിഥി വേഷത്തിലാണ് മാധവ് എത്തിയത്. വിന്‍സന്റ് സെൽവ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മാധവ്. കൂടാതെ അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ‘ജെഎസ്കെ’ എന്ന ചിത്രത്തിലും മാധവ് എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.