ഓസ്കർ കമ്മറ്റിയിലേക്ക് ക്ഷണം ലഭിക്കുന്ന ആദ്യ തെന്നിന്ത്യൻ താരമായി സൂര്യ
text_fieldsചെന്നൈ: ഓസ്കർ സംഘാടകരുടെ അംഗ്വത്വ സമിതിയിലേക്ക് ക്ഷണം ലഭിക്കുന്ന ആദ്യ തെന്നിന്ത്യൻ താരമായി സൂര്യ. കഴിഞ്ഞ ദിവസമാണ് 397 കലാകാരൻമാരെ 2022ലെ അക്കാദമിയുടെ ക്ലാസിൽ പങ്കെടുക്കാനായി അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസ് ക്ഷണിച്ചത്. 15 ഓസ്കർ ജോതാക്കളും 71 നാമനിർദ്ദേശം ചെയ്യപ്പെട്ടവരും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടും.
സൂര്യയെ കൂടാതെ നടി കാജോളും സംവിധായകയും നിർമാതാവുമായ റീമ ഗാങ്തിയും ഇന്ത്യയിൽ നിന്നും പട്ടികയിലുണ്ട്. ഗോൾഡ്, മെയ്ഡ് ഇൻ ഹെവൻ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് റീമ ഗാങ്തി.
സൂര്യ നായകനായ സൂരരൈ പോട്ര് ആയിരുന്നു 2021ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കര്‍ എൻട്രി. കൂടാതെ 2021 ൽ പുറത്തിറങ്ങിയ സൂര്യയുടെ ജയ് ഭീമിലെ ഒരു രംഗം ഓസ്കറിന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ആമസോൺ പ്രൈമിലൂടെയാണ് ജയ് ഭീമും സൂരരൈ പോട്രും പ്രദർശനത്തിനെത്തിയത്. രണ്ടു സിനിമകളിലേയും സൂര്യയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ നിർമ്മാതാവായി ബോളിവുഡിലേക്ക് രംഗപ്രവേശനം നടത്താൻ ഒരുങ്ങുകയാണ് സൂര്യ. അക്ഷയ് കുമാർ നായകനാവുന്ന സൂരരൈ പോട്രിന്റെ ഹിന്ദിപതിപ്പാണ് സൂര്യയുടെ നിർമാണ കമ്പനിയായ 2ഡി എന്‍റർടൈൻമെന്‍റ് പ്രദർശനത്തിനെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.