എന്നേക്കാള്‍ മൂന്ന് ഇരട്ടിയായിരുന്നു ജ്യോതികയുടെ പ്രതിഫലം; ഞാൻ നടനായി അറിയപ്പെടാൻ വർഷങ്ങൾ വേണ്ടിവന്നു-സൂര്യ
text_fieldsതെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതികയും. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത ജ്യോതിക ഇപ്പോൾ അഭിനയത്തിൽ സജീവമായിട്ടുണ്ട്. ഇപ്പോഴിതാ തന്നെക്കാൾ താരമൂല്യമുള്ള അഭിനേതാവായിരുന്നു ജ്യോതികയെന്ന് പറയുകയാണ് സൂര്യ. ഏകദേശം ഒന്നിച്ചാണ് തങ്ങൾ തമിഴ് സിനിമയിൽ എത്തുന്നതെന്നും എന്നാൽ തന്നെക്കാൾ മുമ്പെ ജ്യോതിക തമിഴിൽ സ്ഥാനമുറപ്പിച്ചെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'ഞാനും ജ്യോതികയും ആദ്യമായി കാണുമ്പോൾ ഞങ്ങൾ രണ്ടുപേരും തുടക്കക്കാരായിരുന്നു. എനിക്കൊപ്പമായിരുന്നു ജ്യോതികയുടെ ആദ്യ തമിഴ് ചിത്രം. ഇത് ജ്യോതികയുടെ രണ്ടാമത്തെ സിനിമയായിരുന്നു. ഒരു ഹിന്ദി സിനിമക്ക് ശേഷമാണ് തമിഴിൽ എത്തുന്നത്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എനിക്ക് തമിഴ് സംസാരിക്കാൻ അറിയാം. ഒരു നടന്റെ മകനും ആയിരുന്നു. എന്നിട്ടും എനിക്ക് ഡയലോഗിന്റെ വരി മറന്നു പോകുമായിരുന്നു. അഭിനയവും അത്ര വശമില്ലായിരുന്നു. എന്നാൽ ജ്യോതികയുടെ വർക്ക് എത്തിക്സിൽ എനിക്ക് ബഹുമാനം തോന്നി. അവൾ എന്നെക്കാൾ നന്നായി ഡയലോഗ് പറയും. ഷൂട്ടിങ്ങിന് എത്തുന്നതിന് മുമ്പ് തന്നെ ഡയലോഗ് കാണാപാഠം പഠിക്കുമായിരുന്നു. ജോലിയെ വളരെ ആത്മാർഥതയോടെയാണ് സമീപിച്ചിരുന്നത്.
അവൾ വിജയത്തിലേക്ക് കുതിച്ചു. പക്ഷെ ഞാൻ സ്ഥിരത കൈവരിക്കാൻ ഏകദേശം അഞ്ച് വർഷമെടുത്തു. ഒരു നടൻ എന്ന നിലയിൽ അറിയപ്പെടാൻ പിന്നെയും കാലങ്ങൾ വേണ്ടി വന്നു. 2003ൽ ഞങ്ങൾ ഒന്നിച്ച് കാക്ക കാക്ക ചെയ്യുന്ന സമയത്ത് എന്റെ പ്രതിഫലത്തെക്കാൾ മൂന്ന് ഇരട്ടിയായിരുന്നു ജ്യോതികയുടെത്. അപ്പോൾ എനിക്ക് മനസിലായി ഞാൻ എവിടെയാണ് നിൽക്കുന്നതെന്ന്. ആ സമയത്ത് അവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ തയാറായിരുന്നു.അവളുടെ മാതാപിതാക്കളും സമ്മതിച്ചു. അപ്പോൾ എനിക്ക് ബോധ്യപ്പെട്ടു,ഞാൻ എന്താണ് സമ്പാദിക്കുന്നതെന്നും അവൾ എന്തായിരുന്നുവെന്നും . അതോടെയാണ് ഞാൻ കഠിനാധ്വാനം ചെയ്യാൻ തീരുമാനിച്ചത്.പിന്നീട് അവൾക്കൊപ്പം എത്താനുള്ള ശ്രമമായിരുന്നു'- സൂര്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.