പ്രഭാസ് പേരിൽ മാറ്റം വരുത്തിയോ! പുതിയ സിനിമയുടെ പോസ്റ്റർ ചർച്ചയാകുന്നു
text_fieldsതെന്നിന്ത്യൻ സിനിമ ലോകത്തും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് പ്രഭാസ്. നടൻ പേരിൽ മാറ്റം വരുത്തിയതായി റിപ്പോർട്ട്. പേരിനൊപ്പം ഒരു 'എസ്' കൂടി ചേർത്തിട്ടുണ്ട്. നടന്റെ ഏറ്റവും പുതിയ ചിത്രമായ രാജസാബിന്റെ പോസ്റ്ററിൽ 'Prabhass' എന്നാണ് എഴുതിയിരുക്കുന്നത്. സലാർ വരെയുള്ള പോസ്റ്ററിൽ 'Prabhas' എന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പേര് മാറ്റിയ വിവരം നടൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കൂടാതെ സോഷ്യൽ മീഡിയ പേജുകളിലും മാറ്റം വരുത്തിയിട്ടില്ല.
എസ്. എസ് രാജമൗലി സംവിധാനം ചയ്ത ബാഹുബലി 2 ന് ശേഷം പുറത്തിറങ്ങിയ സാഹോ, രാധേ ശ്യാം, ആദിപുരുഷ് തുടങ്ങിയ ചിത്രങ്ങളൊന്നും വിജയിച്ചില്ല. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ വമ്പൻ പരാജയമായിരുന്നു ഏറ്റവു വാങ്ങിയത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ആദിപുരുഷ് തിയറ്ററുകളിൽ പരാജയപ്പെടുക മാത്രമല്ല വൻ വിവാദങ്ങളും ചിത്രത്തെ ചുറ്റിപ്പറ്റി ഉയർന്നിരുന്നു.
എന്നാൽ ഇപ്പോൾ ആദിപുരുഷിന്റെ ക്ഷീണം സലാറിലൂടെ പരിഹരിച്ചിരിക്കുകയാണ് നടൻ. 2023 ഡിസംബർ 22 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 610 കോടിയാണ് 24 ദിവസം കൊണ്ട് നേടിയിരിക്കുന്നത്. ബാഹുബലി രണ്ടിന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന പ്രഭാസ് ചിത്രമാണ് സലാർ.
ഒരു കോമഡി ഹൊറർ ചിത്രമാണ് 'രാജസാബ്'. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനനും നീതി അഗർവാളുമാണ് നായികമാർ. തമൻ ആണ് ചിത്രത്തിന്റെ സംഗീതം. രാജഡീലക്‌സ് എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ പേര് പിന്നീട് രാജസാബ് എന്ന് മാറ്റുകയായിരുന്നു. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടിജി വിശ്വപ്രസാദ് നിർമിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് റിലീസിനെത്തുന്നത്. 'കൽക്കി 2898 എഡി'യാണ് പ്രഭാസിന്റെതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.