സിനിമയിൽ നിന്ന് ഇടവേള എടുത്തതിൽ സന്തോഷം, അന്നത്തെ പ്രശ്നം ഇന്ന് ഇല്ല; സുസ്മിത സെൻ
text_fieldsട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ഗൗരി സാവന്തിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് താലി. സുസ്മിത സെന്നാണ് ഗൗരിയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. ക്ഷിതിജ് പഠ് വർധൻ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ പുരസ്കാരജേതാവ് രവി ജദവാണ്. ആഗസ്റ്റ് 15 ന് ജിയോ സിനിമയിലൂടെ സൗജന്യമായി പ്രേക്ഷകരിലെത്തും.
താലിയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗൗരിയായിട്ടുള്ള സുസ്മിതയുടെ പ്രകടനം ചിത്രത്തിനായുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. താലി റിലീസിനൊരുങ്ങുമ്പോൾ സിനിമയിൽ നിന്ന് ഇടവേള എടുത്തതിനെ കുറിച്ച് പറയുകയാണ് നടി. ഒപ്പം ഒ.ടി.ടി പ്ലാറ്റ് ഫോമുകളോട് നന്ദി പറയുന്നുമുണ്ട്.
'ഞാൻ തൊണ്ണൂറുകളിലെ അഭിനേത്രിയാണ്. അതിനാൽ തന്നെ ഏകദേശം 28 വയസായപ്പോൾ തന്നെ എന്റെ കരിയർ അവസാനിച്ചു. ഗൗരിയെക്കാൾ പ്രായമുണ്ട് എനിക്ക്. അത് ഇവിടെ വിഷയമല്ല. ഇന്ന് സ്ത്രീ കേന്ദ്രീകൃത വേഷങ്ങൾ ഒരുപാട് വരുന്നുണ്ട്. അത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. എന്നാൽ ഒരു സമയത്ത് അത് വലിയ പ്രശ്നമായിരുന്നു. സിനിമയിൽ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. അത് അലോസരപ്പെടുത്തി. അന്ന് കച്ചവടത്തെ കുറിച്ച് മാത്രമായിരുന്നു അവർ ചിന്തിച്ചത്- സുസ്മിത സെൻ പറഞ്ഞു.
എന്നാൽ ഒ.ടി.ടിയുടെ കടന്നുവരവ് പുത്തൻ സാധ്യതകൾ തുറന്നു തന്നു. ഞങ്ങൾക്ക് പുതുജീവനേകി.ഒരുപാട് അഭിനേതാക്കളെ തിരികെ കൊണ്ടുവന്നതിന് ഓൺലൈൻ ഫ്ലാറ്റ്ഫോമുകൾക്ക് നന്ദിയുണ്ട്. സിനിമയിൽ നിന്ന് ഇടവേള എടുത്തതിൽ ഇന്ന് സന്തോഷം മാത്രമേയുള്ളൂ'- സുസ്മിത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.