ഡാൻസ് ഷോയുടെ പേരിൽ സിനിമയിൽനിന്ന് മാറ്റിനിർത്തി -ഷംന കാസിം
text_fieldsദുബൈ: നൃത്തഷോകൾ ചെയ്യുന്നതുകൊണ്ട് മലയാള സിനിമകളിൽനിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്ന് പ്രമുഖ നർത്തകിയും അഭിനേത്രിയുമായ ഷംന കാസിം. അന്നത് അംഗീകരിച്ചിരുന്നെങ്കിൽ സിനിമയും കരിയറും ഉണ്ടാകുമായിരുന്നില്ലെന്നും അവർ പറഞ്ഞു. ദുബൈയിൽ ആരംഭിച്ച ഡാൻസ് സ്കൂളിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വാർത്ത സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ഷംന.
ഡാൻസും സിനിമയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഡാൻസ് ഷോകളിൽ അഭിനയിക്കുന്നതുമൂലം അന്ന് എന്തുകൊണ്ടാണ് സിനിമയിൽനിന്ന് മാറ്റിനിർത്തിയതെന്ന് ഇന്നും അറിയില്ല. മൂന്നുമാസത്തേക്ക് ഡാൻസ് ഷോകളിൽനിന്ന് മാറിനിൽക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. മലയാള സിനിമയിൽ സംഭവിച്ച കാര്യങ്ങളിൽ ദുഃഖമുണ്ട്. ഇപ്പോൾ സംഭവിക്കുന്ന മാറ്റങ്ങളെല്ലാം നല്ലതിനാകുമെന്നാണ് കരുതുന്നത്.
അമ്മ സംഘടനയിൽ ഇപ്പോഴും അംഗമാണ്. ഇതുവരെ അമ്മയിൽനിന്ന് മോശമായ അനുഭവം ഉണ്ടായിട്ടില്ലെന്നും ഷംന കാസിം പറഞ്ഞു. സുഹൃത്തായ നുസ്മ അയ്യൂറുമായി ചേർന്ന് അൽ നഹ്ദയിൽ ആരംഭിച്ച ‘ഷംന കാസിം ഡാൻസ് സ്കൂളി’ന്റെ ഉദ്ഘാടനം ഷംന കാസിമിന്റെ മാതാവ് റൗല കാസിം നിർവഹിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സെമി ക്ലാസിക്കൽ, ബോളിവുഡ് ആൻഡ് ഡാൻസ് ഫിറ്റ്നസ് എന്നിവയിലാണ് പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.