Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Taapsee Pannu, Anurag Kashyap
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightതപ്​സിയുടെയും...

തപ്​സിയുടെയും അനുരാഗിന്‍റെയും വീട്ടിൽ ഇന്നും ആദായനികുതി വകുപ്പ്​ പരിശോധന; ഇന്ന്​ ചോദ്യം ചെയ്യും

text_fields
bookmark_border

മുംബൈ: ബോളിവുഡ്​ സംവിധായകൻ അനുരാഗ്​ കശ്യപിന്‍റെയും നടി തപ്​സി പന്നുവിന്‍റെയും വീട്ടിൽ വ്യാഴാഴ്ചയും ആദായനികുതി വകുപ്പിന്‍റെ പരിശോധന തുടരും. ഇവരെക്കൂടാതെ മധു മന്ദേന, വികാസ്​ ബാൽ എന്നിവരുടെ വീട്ടിലും ഓഫിസും ആദായനികുതി വകുപ്പ്​ പരിശോധന നടത്തുന്നുണ്ട്​.

മുംബൈ, പുണെ എന്നിവിടങ്ങളിലെ വീടുകളിലും വിവിധ ഓഫിസുകളിലുമായി 20ഓളം ഇടങ്ങളിൽ ബുധനാഴ്ച ആദായനികുതി വകുപ്പ്​ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച ആറുമണി​ക്കൂറോളമാണ്​ അനുരാഗിന്‍റെയും തപ്​സിയുടെയും വീടുകളിൽ പരിശോധന നടത്തിയത്​. റി​േട്ടൺ സമർപ്പിച്ചതും ലാഭവിവരകണക്കുകളും തമ്മിൽ പൊരുത്തക്കേടുകളു​ണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ റെയ്​ഡ്​. മൂന്നുദിവസത്തോളം പരിശോധന തുടരുമെന്നും ആദായനികുതി വകുപ്പ്​ അറിയിച്ചു. താരങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ തെളിവുകളും ശേഖരിക്കുന്നതിന്​ സമയം ആവശ്യമാണെന്ന്​ ആദായനികുതി വകുപ്പ്​ വ്യക്തമാക്കി.

നാലുപേരെയും ആദായനികുതി വകുപ്പ്​ വ്യാഴ​ാഴ്ച ചോദ്യം ചെയ്​തേക്കുമെന്നാണ്​ വിവരം. ഫാന്‍റം ഫിലിംസ്​ നികുതി വെട്ടി​ക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ്​ പരിശോധനയും ചോദ്യം ചെയ്യലും.

കേന്ദ്രസർക്കാറിന്‍റെ ​നയങ്ങളെ നിരന്തരം വിമർശിക്കുന്നവരാണ്​ അനുരാഗ്​ കശ്യപും തപ്​സി പന്നുവും. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച്​ തപ്​സി പന്നു നടത്തിയ പ്രസ്​താവനകൾ കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു. ഭരണകൂടത്തിനെതിരെ ശബ്​ദിക്കുന്നവരെ അധികാര സ്​ഥാപനങ്ങൾ ഉപയോഗിച്ച്​ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച്​ നിരവധി​േപർ താരങ്ങൾക്ക്​ പിന്തുണയുമായി എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Income TaxAnurag KashyapTaapsee PannuBollywood NewsMadhu Mantena
News Summary - Taapsee Pannu, Anurag Kashyap and Madhu Mantenas IT Raid to continue today
Next Story