തമിഴ് സീരിയൽ നടൻ യുവൻരാജ് നേത്രൻ അന്തരിച്ചു
text_fieldsചെന്നൈ: പ്രശസ്ത തമിഴ് ടെലിവിഷൻ നടൻ യുവൻരാജ് നേത്രൻ അന്തരിച്ചു. 45 വയസ്സായിരുന്നു. കാൻസർ രോഗത്തെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു.
"നിങ്ങൾ ഈ ലോകത്ത് ഇല്ല എന്നത് വളരെ ഹൃദയഭേദകമാണ്, വലിയ നഷ്ടം താങ്ങാൻ ദൈവം കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ശക്തി നൽകട്ടെ" എന്നിങ്ങനെ നിരവധി അനുശോചന സന്ദേശങ്ങളാണ് വരുന്നത്.
മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിലെ അദ്ദേഹത്തിന്‍റെ അവസാന പോസ്റ്റ് വൈറലാകുകയാണ്. തന്‍റെ ഇളയ മകൾ അഞ്ചന വീട്ടിൽ തയാറാക്കിയ ബിസ്കറ്റിന്‍റെ ചിത്രമാണ് അദ്ദേഹം അവസാനമായി പങ്കുവെച്ചത്. പോസ്റ്റിന് താഴെ ആദരാഞ്ജലി അറിയിച്ചുകൊണ്ടുള്ള നിരവധി കമന്‍റുകളാണ് വരുന്നത്.
ബാലതാരമായി കരിയർ ആരംഭിച്ച നേത്രൻ 25 വർഷത്തിലേറെയായി തമിഴ് ടെലിവിഷൻ രംഗത്തെ സജീവ സാന്നിധ്യമാണ്. നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നേത്രനന്‍റെ ഭാര്യ ദീപ നേത്രനും ടെലിവിഷൻ താരമാണ്. കുടുംബാംഗങ്ങളുമായുള്ള ഫോട്ടോകളും വിഡിയോകളും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ടായിരുന്നു. 2024 ഏപ്രിലിൽ 24-ാം വിവാഹ വാർഷികം ആഘോഷിച്ചതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.