100 കോടിയും ലാഭത്തിന്റെ 60 ശതമാനവും ഷാറൂഖ് ഖാന് ! ജവാനിൽ അഭിനയിക്കാൻ വിജയ് വാങ്ങിയത്...
text_fieldsബോളിവുഡ് സിനിമാ ലോകം മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. തെന്നിന്ത്യൻ സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. ബിഗ് ബജറ്റ് ചിത്രമായ ജവാനിൽ നയൻതാരയാണ് നായികയായി എത്തുന്നത്. വിജയ് സേതുപതിയും യോഗി ബാബുവും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കാമിയോ റോളിൽ ദീപിക പദുകോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ജവാനിൽ തെന്നിന്ത്യൻ താരം വിജയ് യും എത്തുന്നുണ്ട്. എന്നാൽ നടന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അതേസമയം ഒരു ആക്ഷൻ രംഗത്തിലാണ് വിജയ് എസ്. ആർ.കെക്കൊപ്പം എത്തുന്നതെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ചിത്രത്തിലെ നിർണ്ണായകമായ ആക്ഷൻ രംഗമാണിതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
എന്നാൽ ജവാനിൽ പ്രതിഫലം വാങ്ങാതെയാണ് വിജയ് അഭിനയിച്ചിരിക്കുന്നതത്രേ. ആറ്റ്ലിയോടും ഷാറുഖ് ഖാനോടുമുള്ള സൗഹൃദത്തിന്റെ പുറത്താണ് വിജയ് ചിത്രത്തിന്റെ ഭാഗമായതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. വിജയ് യുടെ ഏറ്റവും അടുത്ത സുഹൃത്താണ് സംവിധായകൻ ആറ്റ്ലി.
ഷാറൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്ചില്ലീസാണ് ചിത്രം നിർമിക്കുന്നത്. 100 കോടിയും സിനിമയുടെ ലാഭത്തിന്റെ 60 ശതമാനവുമാണ് ഷാറൂഖ് ഖാന്റെ പ്രതിഫലം.
തെന്നിന്ത്യയിലെയും ബോളിവുഡിലെയും വൻ താരനിര അണിനിരക്കുന്നതുകൊണ്ടു തന്നെ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സെപ്റ്റംബർ 7നാണ് ചിത്രം ലോകമെമ്പാടും തിയറ്ററുകളിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.