നന്ദി കേരളമേ, നിങ്ങളുടെ സ്വന്തം മല്ലു അർജുൻ...
text_fields‘‘നന്ദി കേരളമേ, നിങ്ങളുടെ ദത്തുപുത്രൻ മല്ലു അർജുൻ നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ ഏറെ കടപ്പെട്ടവനാണ്. കേരളത്തിൽ വിമാനമിറങ്ങുമ്പോൾ വിമാന ജീവനക്കാരോട് ഞാൻ പറഞ്ഞത് എന്റെ മണ്ണിലേക്ക് സ്വാഗതം എന്നാണ്. കഴിഞ്ഞ 20 വർഷമായി നിങ്ങൾ ഒരുപാട് സ്നേഹം എനിക്ക് തരുന്നു. ഒരുപാട് നന്ദി. പുഷ്പ 2 സിനിമയിലെ ഒരു ഗാനം കേരളത്തിലെ ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പ്രത്യേകമായി തയാറാക്കിയതാണ്.
മലയാളികളോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാൻ ഒരു പാട്ടുവേണമെന്ന് സംഗീതസംവിധായകനും ഗായകനുമായ ദേവി ശ്രീ പ്രസാദിനോട് ഞാൻ പറഞ്ഞ് ചെയ്യിച്ചതാണ്. മലയാളം വരികളിൽ തുടങ്ങുന്ന ഈ ഗാനം പടം റിലീസ് ചെയ്യുന്ന ആറ് ഭാഷകളിലും അങ്ങനെതന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് കേരളത്തിന്റെ സ്നേഹത്തോടുള്ള എന്റെ കടപ്പാടാണ്.’’ തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ വാക്കുകളാണിത്.
അദ്ദേഹം പാൻ ഇന്ത്യൻ താരമാകുന്നതിന് മുമ്പ് മലയാളത്തിൽ താരമായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ ഹൈദരാബാദിൽ യാദൃശ്ചികമായി കണ്ട നിർമാതാവും വിതരണക്കാരനുമായ ഖാദർ ഹസനാണ് അല്ലു അർജുൻ സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റിയത്. ഒന്നിന് പിറകെ ഒന്നായി എല്ലാം ഹിറ്റായതോടെ അല്ലു അർജുൻ മല്ലു അർജുനായി. ചലച്ചിത്ര സംവിധായകൻ ജിസ് ജോയ് ആണ് അദ്ദേഹത്തിന് വേണ്ടി ഡബ് ചെയ്തത്. ഇന്നും അല്ലുവിന്റെ ശബ്ദമായി മലയാളികൾ മനസ്സിലാക്കുന്നത് ജിസ് ജോയിയുടെ ശബ്ദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.