മികച്ച ചിത്രങ്ങൾ കണ്ടു വളർന്നതുകൊണ്ടാണ് ഒരു സിനിമ ചെയ്യാൻ സാധിച്ചിത്; ഇതൊരു ഓർമപ്പെടുത്തൽ- തരുൺ മൂർത്തി
text_fieldsമികച്ച ഒരുപിടി മലയാള ചിത്രങ്ങൾ കണ്ടു വളർന്നത് കൊണ്ടാണ് തനിക്കൊരു സിനിമാ ചെയ്യാൻ സാധിച്ചിതെന്ന് സംവിധായകൻ തരുൺ മൂർത്തി. മാധ്യമം ഡോട് കോം അവതരിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന ആദ്യആഗോള മെഗാ ഡിജിറ്റൽ ഇവന്‍റിൽ ഭരതൻ, പത്മരാജൻ, ലോഹിതദാസ് എന്നിവരുടെ ചിത്രങ്ങൾ സ്വാധീനിച്ചതിനെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ഒരു റൈറ്റർ എന്ന നിലക്ക് കഥാപാത്രത്തിന്റെ ഇമോഷൻസും അതിന്റെ ലയറുകളുമൊക്കെ എത്രത്തോളം ശക്തമായിരുന്നു എന്നത് ഇവരുടെ കഥാപത്രങ്ങൾ നൽകുന്ന പാഠമാണ്. കൂടാതെ ഇതുപോലുള്ള കഥാപാത്രങ്ങൾ നമുക്കും സൃഷ്ടിക്കണം എന്നുളളതിന്റെ ഓർമപ്പെടുത്തൽ കൂടിയാണെന്നും സംവിധായകൻ വ്യക്തമാക്കി.
തന്റെ ചെറുപ്പത്തിൽ ഏറ്റവും സ്വാധീനിച്ച ഒരു കഥാപാത്രത്തെ കുറിച്ചും വേദിയിൽ സംസാരിച്ചു. ഒരുപാടു തവണ ആവർത്തിച്ചു കണ്ട സിനിമയായിരുന്നു മൂന്നാംപക്കം. തിലകന്റെ തമ്പി എന്ന കഥാപാത്രം ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണ്. പിന്നീട് കൗമാരത്തിലേക്ക് കടന്നപ്പോൾ ചിത്രത്തിൽ ജഗതി ചേട്ടൻ ചെയ്ത കഥാപാത്രം ഏറെ പ്രിയപ്പെട്ടതായി; മൂന്നാംപക്കത്തിലെ തിലകന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞു.
'മറക്കില്ലൊരിക്കലും’ എന്ന മെഗാ ഡിജിറ്റൽ ഇവന്‍റിൽ തെരഞ്ഞെടുക്കപ്പെട്ട പത്ത് കഥപാത്രങ്ങളിൽ ഒന്ന് തിലകന്റെ മൂന്നാംപക്കത്തിലെ കഥാപാത്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.