‘‘ബംഗ്ലാവ് കത്തിയെരിഞ്ഞു; എങ്കിലും അവർ രക്ഷപ്പെട്ടല്ലോ...
text_fieldsകോടികൾ വിലയുള്ള തന്റെ ബംഗ്ലാവ് കത്തിയെരിഞ്ഞപ്പോൾ ജീവിതം കീഴ്മേൽ മറിഞ്ഞതായി മോഡലും ഹോളിവുഡ് നടിയുമായ കാര ദെലവിങ്നെ. ലോസ് ആഞ്ജലസിലെ സ്റ്റുഡിയോ സിറ്റി ഹിൽസിലെ, എഴുപതുകളിൽ പണിതീർത്ത മാൻഷനാണ് കഴിഞ്ഞ ദിവസം അഗ്നിബാധയിൽ നശിച്ചത്. 60 കോടിയിലേറെ വിലമതിക്കുന്ന വസതിക്കൊപ്പം വിലപിടിപ്പുള്ള അനേകം വസ്തുക്കളും എരിഞ്ഞുതീർന്നതായി നടി വിലപിച്ചു.
ഈ സമയത്ത് നടി വീട്ടിലുണ്ടായിരുന്നില്ലെങ്കിലും രണ്ട് വളർത്തുപൂച്ചകൾ ഉണ്ടായിരുന്നു. ‘‘എന്റെ ഹൃദയം തകർന്നു. കണ്ണടച്ചുതുറക്കും മുമ്പ് ജീവിതം മാറിമറിഞ്ഞു. ഇപ്പോൾ ബാക്കിയായതുകൊണ്ട് സംതൃപ്തയാകുക... അവർ ജീവിച്ചിരിക്കുന്നു എന്നതുതന്നെ സന്തോഷം’’ -വളർത്തുപൂച്ചകളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയതിൽ ആശ്വാസം പ്രകടിപ്പിച്ച് കാര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.