ലോഗോയുടെ ചുവടെ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ പോരാ; 'ദ് കേരള സ്‌റ്റോറി'ക്കെതിരെ കമല്‍ ഹാസന്‍
text_fieldsആദാ ശർമയ കേന്ദ്രകഥാപാത്രമാക്കി സുദീപ്തോ സെൻ സംവിധാന ചെയ്ത ' ദ് കേരള സ്റ്റോറിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ കമൽ ഹാസൻ. താൻ പ്രൊപ്പഗണ്ട ചിത്രങ്ങൾക്ക് എതിരാണെന്നും ഈ ചിത്രം രാജ്യത്തിലെ ജനങ്ങളെ വിഭജിക്കുന്ന നുണകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കമൽഹാസൻ പറഞ്ഞു.
'ഞാന്‍ പ്രൊപ്പഗണ്ട സിനിമകള്‍ക്ക് എതിരാണ്. രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന നുണകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. ലോഗോയുടെ ചുവടെ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല' -കമൽ ഹാസൻ പറഞ്ഞു.
സുദീപ്തേ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം മേയ് അഞ്ചിനാണ് തിയറ്ററുകളിൽ എത്തിയത്. സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ചിത്രത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. ആദ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് കേരള സ്റ്റോറിയിലെ പ്രധാന അഭിനേതാക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.