ഏതെങ്കിലും ജന്മത്തിൽ ഞാൻ പഞ്ചാബി ആയിരുന്നിരിക്കാം; അമാലിന്റെ കുടുംബത്തിന് ചെറിയ ബന്ധമുണ്ട്- ദുൽഖർ
text_fieldsപഞ്ചാബി ഗാനങ്ങളോടുള്ള താൽപര്യത്തെ കുറിച്ച് ദുൽഖർ സൽമാൻ. കോളജ് കാലം മുതൽ പഞ്ചാബി ഗാനങ്ങളോട് താൽപര്യം ഉണ്ടായിരുന്നെന്നും കേൾക്കാൻ ഏറെ രസമാണെന്നും ദുൽഖർ ഐ.എ.എൻ.എസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഇപ്പോൾ ഡൽഹിയിലാണ് താമസം. എ.പി ദില്ലിനെ എനിക്ക് വളരെ ഇഷ്ടമാണ്. കോളജ് കാലത്ത് പഞ്ചാബി ഗാനങ്ങൾ കേൾക്കുമായിരുന്നു. ആ മ്യൂസിക്കിനോട് പ്രത്യേകം ഇഷ്ടമാണ്'- ദുൽഖർ പറഞ്ഞു.
'2000 ൽ ഞാൻ കോളജിൽ പഠിക്കുന്ന സമയത്ത് യൂറോ പഞ്ചാബി, പഞ്ചാബി പോപ് എന്നിങ്ങനെ മ്യൂസിക് ഉണ്ടായിരുന്നു. ഏതെങ്കിലും ജന്മത്തിൽ ഞാൻ ചിലപ്പോൾ പഞ്ചാബി ആയിരുന്നിരിക്കാം. കൂടാതെ ഭാര്യ അമാലിന്റെ കുടുംബത്തിന് ചെറിയ പഞ്ചാബി ബന്ധമുണ്ട്'- ദുൽഖർ കൂട്ടിച്ചേർത്തു.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത, നെറ്റ്ഫ്ലിക്സ് വെബ് സീരീസ് ഗൺ ആൻഡ് ഗുലാബ് എന്നിവയാണ് ദുൽഖർ സൽമാന്റെ പുതിയ പ്രൊജക്ടുകൾ. ഒക്ടോബർ 24നാണ് കിങ് ഓഫ് കൊത്ത തിയറ്ററുകളിൽ എത്തുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ആഗസ്റ്റ് 18നാണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കുന്നത്. ദുല്‍ഖറിനൊപ്പം രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. അര്‍ജുന്‍ വര്‍മ എന്ന പൊലീസുകാരനായിട്ടാണ് ദുല്‍ഖര്‍എത്തുന്നത്. നടന്റെ ആദ്യ വെബ്സീരീസാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.