ആസ്തി 862 കോടി! ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി
text_fieldsഇന്ത്യയിലെ ഏറ്റവും ധനികയായ നടി ഐശ്വര്യ റായിയെന്ന് റിപ്പോർട്ട്. ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ പ്രവർത്തിക്കുന്ന ഐശ്വര്യയുടെ ആസ്തി 862 കോടിയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. സിനിമകൾക്ക് 10 കോടിയും പരസ്യ ചിത്രങ്ങൾക്ക് ഏഴ് മുതൽ എട്ട് കോടിവരെയാണ് നടി പ്രതിഫലമായി വാങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
ആറ് മുതല്‍ ഏഴ് കോടി വരെയാണ് ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍ക്ക് ഐശ്വര്യ വാങ്ങുന്നത്. ലോറിയല്‍, സ്വിസ് ആഡംബര വാച്ചായ ലോഞ്ചിനസ്, ലക്‌സ്, കൊക്കക്കോള, പെപ്‌സി, ടൈറ്റന്‍ വാച്ചുകള്‍, ലാക്മി കോസ്‌മെറ്റിക്‌സ്, കാഷ്യോ പേജര്‍, ഫിലിപ്പ്‌സ്, പാമോലീവ്, കാഡ്‌ബെറി, ഫ്യൂജി ഫിലിംസ്, കല്യാണ്‍ ജുവല്ലേഴ്‌സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് പോലുള്ള കമ്പനികളുമായി പരസ്യ കരാറും നടിക്കുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി ആഡംബര വസതികളും നടിക്ക് സ്വന്തമായിട്ടുണ്ട്.നിലവിൽ, മുംബൈ ബാന്ദ്രയിലാണ് താരം താമസിക്കുന്നത്. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലുള്ള ഈ ആഡംബര അപ്പാര്‍ട്‌മെന്റിന്റെ വില 50 കോടിയാണ്. 2015 ലാണ് അപ്പാര്‍ട്മെന്റ് നടി വാങ്ങുന്നത്. ഇതുകൂടാതെ ദുബൈയിലും ഒരു ആഡംബര ഭവനമുണ്ട്. ഒരു ഇൻ-ഹൗസ് ജിം, നീന്തൽക്കുളം, മറ്റ് ആഡംബര സൗകര്യങ്ങളുള്ള വീടിന്റെ മൂല്യം ഏകദേശം 15 കോടിയാണ്. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ഓഡി എ8എല്‍, മെഴ്‌സിഡസ് ബെന്‍സ് എസ്500, മെഴ്‌സിഡസ് ബെന്‍സ് എസ്350ഡി കൂപ്പ്, ലെക്‌സസ് എല്‍െക്‌സ് 570, എന്നിങ്ങനെ നിരവധി ആഡംബര കാറുകളും നടിക്കുണ്ട്.
രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. 600 കോടിയാണ് നടിയുടെ ആസ്തി. ഹോളിവുഡിൽ സജീവമായ പ്രിയങ്ക സിനിമ/ സീരീസ് എന്നിവക്കായി ലക്ഷക്കണക്കിന് ഡോളറുകളാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. ബ്രാൻഡ് പ്രമോഷൻ,എന്‍ഡോഴ്‌സ്‌മെന്റ് എന്നിവയിലൂടെകോടി കണക്കിന് രൂപയാണ് താരം സമ്പാദിക്കുന്നുണ്ട്.ബിസിനസിലും സജീവമാണ്.പർപ്പിൾ പിക്‌ചേഴ്‌സ് പ്രിയങ്കയുടെ നിർമാണ കമ്പനിയാണ്.അനോമലി എന്ന പേരിൽ ഹെയർകെയർ ബ്രാൻഡും ന്യൂയോർക്ക് സിറ്റിയിൽ ഒരു ഇന്ത്യൻ റെസ്റ്റോറൻ്റും നടിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.