ഗ്ലാമർ ലോകത്തുനിന്ന് വഴിവക്കിലെ പച്ചക്കറി കച്ചവടക്കാരിയിലേക്ക്; ബോളിവുഡ് താരത്തിന്റെ പരിണാമം കണ്ട് അന്തംവിട്ട് ആരാധകർ
text_fieldsബോളിവുഡിലെ ഗ്ലാമർ താരമായിരുന്ന അദ ശർമയുടെ രൂപ പരിണാമം കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. കമാൻഡോ, സൺ ഓഫ് സത്യമൂർത്തി, കൽക്കി തുടങ്ങിയ ബഹുഭാഷാ ചിത്രങ്ങളിൽ വേഷമിട്ട് പ്രശസ്തയായ നടിയാണ് അദ ശർമ. ഇൻസ്റ്റഗ്രാമിലും താരമായ അവർക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. ഇങ്ങിനെയൊരു നടിയുടെ കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോട്ടോയാണ് ആരാധകരെ അമ്പരപ്പിച്ചത്. വഴിവക്കിലിരുന്ന് പച്ചക്കറി വിൽക്കുന്ന അദയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. നടിയെ തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിലുള്ള ഫോട്ടോ കണ്ട് ആരാധകർ ഞെട്ടി. മുഷിഞ്ഞ സാരിയുടുത്ത് പച്ചക്കറി തൂക്കിക്കൊടുക്കുന്ന അവർ ഏറെ ക്ഷീണിതയായും കാണപ്പെട്ടിരുന്നു.
കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് സംസാരിക്കുന്നു
ആദ ശർമ നേരത്തേ തന്നെ ചില കാര്യങ്ങൾ വെട്ടിത്തുറന്ന് സംസാരിക്കുന്നതിലൂടെ പ്രശസ്തയായിരുന്നു. ഒരിക്കൽ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് അവർ തുറന്നുപറഞ്ഞിരുന്നു. കാസ്റ്റിങ് കൗച്ച് തെക്കോ വടക്കോ മാത്രം നിലനിൽക്കുന്ന ഒന്നല്ല എന്നും ലോകമെമ്പാടും സിനിമ മേഖലയിൽ ഇത്തരം പ്രവണതകൾ ഉണ്ട് എന്നും അദ പറഞ്ഞു. ബോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും പ്രവർത്തിച്ചിട്ടുള്ള അദ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അന്ന് സംസാരിച്ചത്. നിങ്ങൾക്ക് എപ്പോഴും തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട് എന്നും ഓഫർ സ്വീകരിക്കണോ വേണ്ടയോ എന്ന ഓപ്‌ഷൻ നിങ്ങളുടേതാണെന്നും അവർ പറഞ്ഞിരുന്നു.
ചിത്രത്തിന്റെ സത്യാവസ്ഥ
പലപ്പോഴും പല രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് അദ. തന്റെ വിചിത്രമായ വസ്ത്ര പരീക്ഷണങ്ങൾകൊണ്ട് താരം പലപ്പോഴും കൗതുകം സൃഷ്ടിക്കാറുണ്ട്. അടുത്തിടെ ഇലകൾ കൊണ്ടുള്ള വസ്ത്രമാണ് താരം ധരിച്ചത്. ഇത്തവണയും അതാണുണ്ടായത്. തന്റെ പുതിയ ബോളിവുഡ് സിനിമയായ കമാൻഡോ 3യിലെ പുതിയ ലുക്ക് താരം തന്നെയാണ് പുറത്തുവിട്ടത്. വിദ്യുത് ജംബാലിനൊപ്പമാണ് നടി കമാൻഡോയിൽ അഭിനയിക്കുന്നത്. സിനിമയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇൻസ്റ്റാഗ്രാമിൽ അദ പങ്കുവച്ചിട്ടുണ്ട്.
'പച്ചക്കറിക്ക് വില കൂടിയെന്ന് കേട്ടു' എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ഫാഷൻ വിനോദമാണ്. അതിനാൽ നിങ്ങൾ കഴിക്കുന്നത് മാത്രം ഗൗരവമായി എടുക്കുക' ആദ ശർമ കുറിച്ചു.
നിരവധി സെലിബ്രിറ്റികളും ആദ ശർമയുടെ ഫോട്ടോകൾക്ക് കമന്റ് ചെയ്തിട്ടുണ്ട്. തന്റെ 16-ാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന അദ, 2008ൽ പുറത്തിറങ്ങിയ വിക്രം ഭട്ടിന്റെ '1920' എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ചിത്രത്തിലെ അദയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. ഇതിന് ശേഷം 'ഹം ഹേ രാഹി കർ കേ', 'ഹസീ തോ ഫസി', 'കമാൻഡോ 2' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.