ലഹരിക്ക് അടിമയായ ആ നടന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി; ഭയം കാരണം മകനെ ഭാര്യ അഭിനയിക്കാന്‍ വിട്ടില്ല- ടിനി ടോം
text_fieldsമലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചയാവുകയാണ്. നിർമാതാക്കളുടെ സംഘടന സിനിമാ സെറ്റുകളിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന് ആരോപിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിനെ ചുറ്റിപ്പറ്റി വലിയ ചർച്ചകൾ നടക്കുമ്പോൾ മലയാള സിനിമയിലെ ലഹരി ഉപേയാഗത്തെ കുറിച്ച് പരസ്യ പ്രതികരണവുമായി നടൻ ടിനി ടോം രംഗത്ത് എത്തിയിരിക്കുകയാണ്.
സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ഭയം കാരണം ഭാര്യ മകനെ അഭിനയിക്കാൻ വിട്ടില്ലെന്നാണ് നടൻ പറയുന്നത്. കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. 17, 18 വയസിലാണ് കുട്ടികൾ വഴി തെറ്റുന്നത്. യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ് ലഹരി. തനിക്ക് ഒരു മകനേയുള്ളവെന്നും ടിനി ടോം പറഞ്ഞു.
ഒരു വലിയ നടന്റെ മകനായി അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷെ ഭാര്യക്ക് മകനെ അഭിനയിക്കാൻ വിടാൻ ഭയമാണ്. മയക്കുമരുന്നിനെ കുറിച്ചാണ് പേടി. പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
അടുത്തിടെ ലഹരിക്ക് അടിമയായ ഒരു നടനെ കണ്ടു. അദ്ദേഹത്തിന്‍റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി'- ടിനി ടോം പറഞ്ഞു. കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.