ലാൽ ജൂനിയറിന്റെ 'നടികർതിലകം'; സൂപ്പർ താരം ഡേവിഡ് പടിക്കലായി ടൊവിനോ
text_fieldsഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തിന്റെ കഥ പറയുന്ന നടികർതിലകം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മികച്ച വിജയം നേടിയ ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗോഡ് സ്പീഡ് ആൻറ് മൈത്രിമൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനി, വൈ.രവിശങ്കർ, അലൻ ആന്റണി,അനൂപ് വേണുഗോപാൽ, എന്നിവരാണ് ഈ നിർമിക്കുന്നത്. ഇൻഡ്യൻ സിനിമയിലെ വൻകിട ചലച്ചിത്രനിർമ്മാണ സ്ഥാപനമാണ് മൈത്രിമൂവി മേക്കേഴ്‌സ്. ഗോഡ് സ്പീഡ് കമ്പനിയുമായി സഹകരിച്ചു കൊണ്ട് മലയാളത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പുകൂടിയാണ് ഈ ചിത്രം.
ടൊവിനോ തോമസാണ് ഡേവിഡ് പടിക്കൽ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർ താരം ഡേവിഡ് പടിക്കലിന്റെ അഭിനയ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന ചില സംഭവങ്ങളും അതുതരണം ചെയ്യാനുള്ള ശ്രമങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഭാവനയാണ് നായിക, സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ രഞ്ജിത്ത്, ലാൽ, ബാലു വർഗീസ്, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മധുപാൽ, ഗണപതി, അൽത്താഫ് സലിം ,മണിക്കുട്ടൻ, സഞ്ജു ശിവറാം, ജയരാജ് കോഴിക്കോട്, ഖാലിദ് റഹ്മാൻ, അഭിരാം പൊതുവാൾ, ബിപിൻ ചന്ദ്രൻ ,അറിവ്, മനോഹരി ജോയ്, മാലാ പാർവ്വതി,ദേവികാഗോപാൽ, ബേബി ആരാധ്യ അഖിൽ കണ്ണപ്പൻ, ജസീർ മുഹമ്മദ്, രജിത്ത്, ബ്രിഗ് ബോസ് ഫെയിം) ഖയസ് മുഹമ്മദ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ എത്തുന്നുണ്ട്.
രചന - സുവിൻ സോമശേഖരൻ,സംഗീതം -യാക്സിൻ നെഹാ പെരേര,ഛായാഗ്രഹണം ആൽബി, രതീഷ് രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.