വ്‌ളോഗർ ബീപാത്തുവും മണവാളൻ വസിയും വീണ്ടും വരുന്നു; 'തല്ലുമാല 2 '
text_fieldsടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. 2022 ആഗസ്റ്റ് 12 ന് തിയറ്ററുകളിൽ എത്തിയ ചിത്രം വൻ വിജയമായിരുന്നു.
ചിത്രത്തിന്റെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ് നിർമാതാവ് ആഷിഖ് ഉസ്മാന്‍. തല്ലുമാല സിനിമയുടെ ഒന്നാം വാര്‍ഷികത്തിലാണ് രണ്ടാം ഭാഗം എത്തുന്ന വിവരം അറിയിച്ചിരിക്കുന്നത്. കൂടാതെ തല്ലുമാലയിലെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും നന്ദിയും അറിയിച്ചിട്ടുണ്ട്.
കൊവിഡിനു ശേഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു തല്ലുമാല.ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ നിർമിച്ച ചിത്രം, അഷ്‌റഫ് ഹംസയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് രചിച്ചത്.
മണവാളന്‍ വസിമായി ടൊവിനോ എത്തിയപ്പോൾ ബീപാത്തു എന്ന വ്‌ളോഗറെയാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ചത്. ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ഓസ്റ്റിന്‍, ആദി ജോയ്,ബിനു പപ്പു, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.