'ഏയ് ബനാനെ ഒരു പൂ തരാമോ' ഇത്തരം ഗാനങ്ങൾ എഴുതിയവൻ ഭാസ്കരൻ മാഷിന്‍റെ കുഴിമാടത്തിൽ ചെന്ന് നൂറ് വട്ടം തൊഴണം- ടി.പി. ശാസ്തമംഗലം
text_fieldsഈ വർഷത്തെ വമ്പൻ ഹിറ്റുകളിലൊന്നായ ചിത്രമാണ് 'വാഴ'. ആനന്ദ് മെനോൻ സംവിധാനം ചെയ്ത ചിത്രത്തെ ചെറിയ കുട്ടികളടക്കം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്‍റെ 'വാഴ-ബയോപ്പിക്ക് ഓഫ് ബില്യൺ ബോയ്സ് എന്ന ടൈറ്റിലും ഏറെ ശ്രദ്ധ നേടിയിരുന്നു.. എന്നാൽ സിനിമയെയും അതിലെ പാട്ടുകളെയും പ്രക്ഷകരെയുമെല്ലാം വിമർശിക്കുകയാണ് സിനിമാഗാന നിരൂപകൻ ടി.പി. ശാസ്തമംഗലം.
വിനായക് ശശികുമാർ, രജത് പ്രകാശ് എന്നിവർ വരികളെയഴുതിയ ചിത്രത്തിലെ പാട്ടുകൾക്ക് വ്യത്യസ്ത കമ്പോസർമാരാണ് ഈണം നൽകിയത്. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ വമ്പൻ ഹിറ്റുകളായിരുന്നുയ 'ഹെയ് ബനാനെ ഒരു പൂ തരാമോ' എന്ന ഗാനത്തെ വിമർശിച്ച് തുടങ്ങിയ ശാസ്തമംഗലം പണ്ടെങ്ങാണ്ട് ആരോ വാഴ വെച്ച എന്ന ഗാനത്തെയും വിമർശിക്കുന്നുണ്ട്. ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ശാസ്തമംഗലം
' ഇന്ന് പാട്ടുകേൾക്കുക എന്ന് പറയുന്നത് തന്നെ വളരെ അരോചകമായി മാറിയിരിക്കുന്നു. അടുത്ത കാലത്ത് ഒരു സിനിമ വന്നു വാഴ, നിങ്ങൾ കണ്ട് കാണും, പുതിയ തലമുറയിൽപെട്ട വാഴ. അതിന്‍റെ പേര് തന്നെ വിചിത്രമാണ് ബയോപിക്ക് ഓഫ് എ ബില്ല്യൺ ബോയ്സ്, ഒന്നും രണ്ട് ബോയ്സിന്‍റെ അല്ല നൂറുകോടി ബോയ്സിന്‍റെ കഥയാണ്.
അതിലാരു പാട്ട് ഇതാണ് 'ഏയ് ബനാനെ ഒരു പൂ തരാമോ, ഏയ് ബനാനെ ഒരു കായ് തരാമോ' ഇതിന് ഭാസ്കരൻ മാഷിനെ പോലെ ഒരു കവിയുടെ ആവശ്യമില്ല. ഒരു നഴ്സറി കുട്ടിക്ക് വരെ എഴുതാം... വയിൽ കൊള്ളാത്ത എന്തൊക്കെയോ പിന്നെ വിളിച്ചുപറയുകയാണ്.. ഇതൊരു പാട്ട് അതിലെ മറ്റൊരു പാട്ട് ഇതാണ്...' പണ്ടെങ്ങാണ്ടോ... ആരൊ വാഴ വെച്ചെ'... അച്ഛൻമാർ പണ്ട് ദേഷ്യം വരുമ്പോൾ പറയുമായിരുന്നു ഇത്, അതാണ് ഇപ്പോൾ ഗാനമായിരിക്കുന്നത്. എന്താരു വികലമാണെന്ന് നോക്കു. വരികളുടെ ആ വികലമായ ഒരു അവസ്ഥ നോക്കണേ.. (പാട്ടിലെ വരികൾ പാടുന്നു) ഇതാണ് പാട്ട്.
'അല്ലിയാമ്പൽ കടവിലന്ന് അരക്കുവെള്ളം, അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലെ കൊതുമ്പു വള്ളം' എന്നെഴുതിയ ഭാസ്കരൻ മാഷിന്‍റെ കുഴിമാടത്തിൽ ചെന്ന് ഇന്ന് ഈ പാട്ട് എഴുതുന്ന ആൾക്കാർ നൂറുവട്ടം തൊഴണം എന്ന് ഞാൻ പറയും,' ടി.പി. ശാസ്തമംഗലം. പറഞ്ഞു.
പൃഥ്വിരാജ് സുകുമാരൻ ബേസിൽ ജോസഫ്, നിഖിലാ വിമൽ, അനശ്വര രാജൻ എന്നിവരെല്ലാം ഒന്നിച്ചെത്തിയ ഗുരുവായൂരമ്പല നടയിലെ ഗാനങ്ങളെയും ഇയാൾ വിമർശിക്കുന്നുണ്ട്. 'കൃഷ്ണ.. കൃഷ്ണ..' എന്ന തുടങ്ങുന്ന ഗാനത്തെയാണ് സിനിമാഗാന നിരൂപകൻ വിമർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.